കെ പി എ സി ലളിത ആക്രമിക്കപ്പെട്ട നടിയുടെ വീട് അടുത്തായിട്ടും തിരിഞ്ഞ് നോക്കിയില്ല ; ദിലീപിനെ കാണാനെത്തിയത് പലതവണ !!

കെ പി എ സി ലളിത ആക്രമിക്കപ്പെട്ട നടിയുടെ വീട് അടുത്തായിട്ടും തിരിഞ്ഞ് നോക്കിയില്ല ; ദിലീപിനെ കാണാനെത്തിയത് പലതവണ !!
കെ പി എ സി ലളിത മികച്ച നടിയാണ് .ഒപ്പം ഇടതുപക്ഷ സഹയാത്രികയാണ് .അതിലുപരി ലളിതകലാ അക്കാദമിയിലെ സ്ഥാനവും ..എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പല തവണ കാണാന്‍ പോയ ലളിത ആക്രമണത്തിന് ഇരയായ നടിയെ കാണാന്‍ പോയില്ല.ഓഫീസിന് സമീപമുള്ള നടിയുടെ വീട്ടില്‍ ഒരിക്കല്‍ പോലും പോയില്ല.കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട് ഈ നടപടി.

ലളിതയുടെ ജയില്‍ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ലളിതകലാ അക്കാദമിയുടെ ഓഫീസിന് വളരെ അടുത്താണ് ആക്രമിക്കപ്പെട്ട നടിയുടെ

ദിലീപിനെ കാണാന്‍ സര്‍ക്കാര്‍ കാറിലാണ് ലളിത പോയതും. ഇത് തെറ്റായ നടപടിയാണെന്നാണ് ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നത്. ദിലീപ് ജയില്‍ മോചിതനായപ്പോള്‍ വീട്ടിലെത്തിയാണ് അവര്‍ പിന്തുണ അറിയിച്ചത്. ഇങ്ങനെ പ്രതിക്ക് പിന്തുണ അറിയിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ വേണോ എന്ന ചോദ്യവും ഉയര്‍ന്നു.സ്വകാര്യമായ സന്ദര്‍ശനമാണെന്നാണ് താരത്തിന്റെ വിശദീകരണം.ഇരയ്ക്കും വേണ്ടേ പിന്തുണ എന്ന് ചോദിക്കുന്നവര്‍ ഈ വിഷയത്തില്‍ കെ പി എസി ലളിതയുടെ സ്വാര്‍ത്ഥതയാണ് തെളിയുന്നതെന്ന് തുറന്നടിക്കുന്നു.

Other News in this category4malayalees Recommends