ഫേസ്ബുക്കില്‍ കണ്ടുമുട്ടി ; വിവാഹം ചെയ്തു നാലാം മാസം വര്‍ഷ ആത്മഹത്യ ചെയ്തു ; മകളെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

ഫേസ്ബുക്കില്‍ കണ്ടുമുട്ടി ; വിവാഹം ചെയ്തു നാലാം മാസം വര്‍ഷ ആത്മഹത്യ ചെയ്തു ; മകളെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്ന് മാതാപിതാക്കള്‍
ഫേസ്ബുക്കിലൂടെ പ്രണയിച്ചു.വിവാഹത്തിന് ശേഷം നാലു മാസം പിന്നിട്ടപ്പോള്‍ ആത്മഹത്യ.ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.വര്‍ഷ എന്ന 20കാരിയെയാണ് വീട്ടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാല് മാസം മുന്‍പാണ് ഹേമന്ത് എന്ന യുവാവുമായി വര്‍ഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.എന്നാല്‍ മകളുടെ മരണം കുടുംബത്തെ തളര്‍ത്തി.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

പ്രണയത്തിലായി ഇരുവരും ഒളിച്ചോടിപോയി. കല്യാണത്തെ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. ഹേമന്ത് പ്രദേശത്തെ ഒരു സ്വകാര്യ കോളേജില്‍ എംടെകിന് പഠിക്കകയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സ്ത്രീധന പണം നല്‍കുവാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വര്‍ഷയെ ഹേമന്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിക്കുന്നു.

മരിക്കുന്നതിന് മുമ്പ് വര്‍ഷയെ ഹേമന്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയതായി സംശയമുള്ളതായും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് ഉന്നത അന്വേഷണത്തിന് ആവശ്യപ്പെടുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.പരാതിയില്‍ ഹേമന്തിനേയും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
Other News in this category4malayalees Recommends