ദിലീപിനെതിരെ തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ;20 ലേറെ നിര്‍ണ്ണായക തെളിവുകള്‍ ; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

ദിലീപിനെതിരെ തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ;20 ലേറെ നിര്‍ണ്ണായക തെളിവുകള്‍ ;  കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കുറ്റപത്രം തയ്യാറായി.ഗൂഢാലോചന,തട്ടിക്കൊണ്ടുപോകല്‍,തെളിവ് നശിപ്പിക്കല്‍,പ്രതിയെ സംരക്ഷിക്കല്‍,തൊണ്ടി മുതല്‍ സൂക്ഷിക്കല്‍,ഭീഷണി,അന്യായമായി തടങ്കല്‍ വയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയത്.

സാഹചര്യ തെളിവും മൊഴികളും അനുബന്ധ റിപ്പോര്‍ട്ടുകളും പോലീസ് തയ്യാറാക്കി.നടി ആക്രമിക്കപ്പെട്ട് എട്ടു മാസം പിന്നിട്ടിരിക്കുകയാണ് .വേഗത്തില്‍ തന്നെ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് തീരുമാനം.20 ലേറെ നിര്‍ണ്ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന.

പോലീസ് വെളിപ്പെടുത്താത്ത നിര്‍ണ്ണയക വിവരങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ആണിവ.

കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുളള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് മുന്‍പാകെ ഡിജിപി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends