11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ 627 ശതമാനം വര്‍ദ്ധന ;അധികാരത്തിലേറിയപ്പോള്‍ ആസ്തി മെച്ചപ്പെട്ടു !!

11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ 627 ശതമാനം വര്‍ദ്ധന ;അധികാരത്തിലേറിയപ്പോള്‍ ആസ്തി മെച്ചപ്പെട്ടു !!
ബിജെപിയുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627 ശതമാനം വര്‍ധന. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.

നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്.

ഈ കാലയളവില്‍ 25 കോടിയുടെ കടബാധ്യതയുണ്ടെന്നാണ് ബി.ജെ.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 329 കോടിയാണ് കോണ്‍ഗ്രസിന്റെ ബാധ്യത.2004-05 മുതല്‍ 201516 വരെ ദേശീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തിയുടെയും കടബാധ്യതയുടെയും കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പണം, വാഹനം, നിക്ഷേപം, ലോണുകള്‍, തുടങ്ങിയ ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ വസ്തുക്കളും ഉള്‍പ്പെട്ടതാണ് ആസ്തി. ബാങ്കില്‍ നിന്നും വാങ്ങിയതും തിരിച്ചടയ്ക്കാത്ത പണവും ഓവര്‍ഡ്രാഫ്റ്റുമെല്ലാം ഉള്‍പ്പെടുന്നതാണ് ബാധ്യത.

2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തുംവരെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കായിരുന്നു ഏറ്റവും ആസ്തിയുണ്ടായിരുന്നതെന്നാണ് എ.ഡി.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ ബിജെപിയുടെ ആസ്തിയും കൂടി !Other News in this category4malayalees Recommends