അഭിഷേകാഗ്നി കണ്‍വെന്‍ഷനായി പ്രസ്റ്റണ്‍ റീജിയണ്‍ ഒരുങ്ങി

അഭിഷേകാഗ്നി കണ്‍വെന്‍ഷനായി പ്രസ്റ്റണ്‍ റീജിയണ്‍ ഒരുങ്ങി
പ്രസ്റ്റണ്‍ ; ആത്മീയ നിറവിനായ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒരുക്കിയ അഭിഷേകാഗ്‌നി കണ്‍വന്‍ഷനായുള്ള എല്ലാ ഒരുക്കങ്ങളും രൂപതയുടെ എട്ട് റീജിയണുകളിലും നടന്നു കൊണ്ടിരിക്കുന്നു.

ഒക്ടോബര്‍ 23 രാവിലെ 10 മണി മുതല്‍ 6 മണി വരെ പ്രസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ആയതായി പ്രസ്റ്റണ്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു പിണക്കാട് അറിയിച്ചു. രൂപതാ വികാരി ജനറാള്‍ വെരി. റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഇത് വരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

5 വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള ധ്യാനശുശ്രൂഷകള്‍ മരിയ ഗൊരേത്തി പള്ളിയില്‍ (PR26SJ , Gamull lane) വച്ചാണ് നടത്തപ്പെടുന്നത്. അതിനാല്‍ കുട്ടികള്‍ മാതാപിതാക്കന്മാര്‍ വി. മരിയ ഗൊരേത്തി പള്ളിയില്‍ 10 മണിക്ക് മുന്‍പായി എത്തിക്കുകയും കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണം കരുതേണ്ടതുമാണ്.

മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം സെന്റ്. അല്‍ഫോന്‍സാ ഇമ്മാകുലേറ്റ് കത്തീഡ്രല്‍ പള്ളിയില്‍ (PRT1TT , St. Ignatious Square) വച്ചാണ് നടത്തപ്പെടുക. കൃത്യം 10 മണിക്ക് സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക.

വാഹനവുമായി വരുന്നവര്‍ കത്തീഡ്രല്‍ പള്ളിക്ക് സമീപമുള്ള പേ ആന്‍ഡ് പാര്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. ഉച്ചക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതാണ്. 15 അംഗങ്ങളുടെ സെഹിയോന്‍ ടീമാണ് ധ്യാനത്തിന് നേതൃത്വം വഹിക്കുന്നത്.

ദൈവവചന സന്ദേശത്തിലും, വി. കുര്‍ബാന, ആരാധന, കുമ്പസാരം, കൗണ്‍സലിംഗ് എന്നിവയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിവിധ കമ്മിറ്റികളുടെ കോഓര്‍ഡിനേറ്റര്‍ മാതല തോമസ്, തുണ്ടത്തില്‍ (07956443106) മായി ബന്ധപ്പെടുക.

Other News in this category



4malayalees Recommends