പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഉടന്‍ അറസ്റ്റ് ചെയ്യും

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഉടന്‍ അറസ്റ്റ് ചെയ്യും
ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും.സിപിഎം തിരുവല്ല ടൗണ്‍ ലോക്കല്‍ സെക്രട്ടറി സജിമോനെതിരെയാണ് കേസ്.പീഡന പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി സിപിഎം നേതൃത്വം വ്യക്തമാക്കി.

ഇരയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.രണ്ടു കുട്ടികളുടെ അമ്മയുമാണ് .ഈ യുവതിയ്ക്ക് ജോലി വാങ്ങി നല്‍കാമെന്നറിയിച്ചാണ് പീഡനം.ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സജിമോന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.യുവതിയുടെ സഹോദരനാണ് പരാതി നല്‍കിയത്.ജില്ലാ കമ്മറ്റി വിഷയം ചര്‍ച്ചയ്‌ക്കെടുത്ത് നടപടിയെടുക്കുകയായിരുന്നു.യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് എടുത്തു.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends