അച്ചടക്കം പഠിപ്പിക്കാന്‍ 9 വയസ്സുകാരിയുടെ ശരീരത്തില്‍ കയറി 147 കിലോ ഭാരമുള്ള സ്ത്രീ ഇരുന്നു ! കുഞ്ഞ് മരിച്ചു

അച്ചടക്കം പഠിപ്പിക്കാന്‍ 9 വയസ്സുകാരിയുടെ ശരീരത്തില്‍ കയറി 147 കിലോ ഭാരമുള്ള സ്ത്രീ ഇരുന്നു ! കുഞ്ഞ് മരിച്ചു
അച്ചടക്കം പഠിപ്പിക്കാന്‍ 9 വയസ്സുകാരിയുടെ ശരീരത്തില്‍ കയറി 147 കിലോ ഭാരമുള്ള സ്ത്രീ ഇരുന്നാലുള്ള അവസ്ഥ ഊഹിക്കാമല്ല.ശ്വാസം കിട്ടാതെ കുഞ്ഞു മരിച്ചു.ഫ്‌ളോറിഡയിലാണ് സംഭവം.ഡെറിക് ലിന്‍സ്‌ഡേ എന്ന കുഞ്ഞാണ് ബന്ധുവായ സ്ത്രീയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്.വികൃതി കാണിച്ച കുഞ്ഞിനെ അടക്കിയിരുത്താന്‍ ബന്ധുവായ വെറോനിക്കാ ഗ്രീന്‍ പോസി എന്ന യുവതി കുട്ടിയുടെ ശരീരത്തില്‍ കയറി ഇരിക്കുകയായിരുന്നു.ശ്വാസം മുട്ടിയ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ ഇവരെ പോലീസ് പിടികൂടി.കുട്ടിയോട് ക്രൂരത കാണിച്ചെന്ന പേരിലാണ് അറസ്റ്റ്.സ്ത്രീയ്ക്ക് 147 കിലോഭാരമുണ്ടെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായി.സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.പിന്നീട് ജാമ്യം കിട്ടി വെറോനിക്കാ ജയില്‍ മോചിതയായി.എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജയിലില്‍ തന്നെ.

Other News in this category4malayalees Recommends