പ്രണയ ബന്ധം തകര്‍ന്നപ്പോള്‍ കാമുകന് എട്ടിന്റെ പണി കൊടുത്ത് പെണ്‍കുട്ടി ; എങ്കിലും ഇത്രയും വേണോ ?

പ്രണയ ബന്ധം തകര്‍ന്നപ്പോള്‍ കാമുകന് എട്ടിന്റെ പണി കൊടുത്ത് പെണ്‍കുട്ടി ; എങ്കിലും ഇത്രയും വേണോ ?
പ്രണയം തകരുമ്പോള്‍ ചിലര്‍ കരഞ്ഞുകൊണ്ട് എല്ലാം സഹിക്കും.ചിലര്‍ പ്രതികാരത്തിന് ഇറങ്ങും.ഒഴിവാക്കിയതിന്റെ വേദന ഉള്ളിലിട്ട്.ഇത്തരത്തില്‍ കാമുകന് പണി നല്‍കിയിരിക്കുകയാണ് കാമുകി.

കാമുകിയെ ഒഴിവാക്കാന്‍ നോക്കിയപ്പോള്‍ കരുതി കാണില്ല..ഇത്രയും വലിയ പണിയാണ് തനിക്ക് കിട്ടുകയെന്ന്.അമേരിക്കന്‍ ബിസിനസുകാരനായ ഗായ ജെന്‍ഡിലിനാണ് ഈ അവസ്ഥ വന്നത് .റഷ്യന്‍ വംശജയും ഗായ് ജെന്‍ഡിലിന്റെ കാമുകിയുമായ ക്രിസ്റ്റിന്‍ കുച്ച്മയാണ് ബെന്‍സ് എസ് ക്ലാസ് 400 ഹൈബ്രിഡ് സ്വിമ്മിങ് പൂളില്‍ തള്ളിയത്.

ഒന്നരവര്‍ഷം നീണ്ട പ്രണയം അവസാനിപ്പിച്ചതിലുള്ള പ്രതികാരമായിരുന്നു ഇത്.ബിസിനസ് തുടങ്ങാന്‍ സഹായം ചെയ്യാമെന്നറിയിച്ച് പറ്റിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.ക്രിസ്റ്റിന ബിസിനസ് തുടങ്ങാന്‍ അമ്പതിനായിരം ഡോളറാണ് ചോദിക്കുന്നതെന്നും പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ മുഖത്തടിച്ചെന്നും ചൂടു കാപ്പി മുഖത്ത് അടിച്ചെന്നും കാര്‍ സ്വിമ്മിങ് പൂളില്‍ തള്ളിയെന്നും ഇയാള്‍ പറഞ്ഞു.

Other News in this category4malayalees Recommends