റോബര്‍ട്ട് വധ്രയെ വേട്ടയാടുകയാണ് ; ബിജെപി 41 മാസമായി അധികാരത്തിലുണ്ടായിട്ടും അന്വേഷിച്ചിട്ട് എന്തു കണ്ടെത്തിയെന്ന് കോണ്‍ഗ്രസ്

റോബര്‍ട്ട് വധ്രയെ വേട്ടയാടുകയാണ് ; ബിജെപി 41 മാസമായി അധികാരത്തിലുണ്ടായിട്ടും അന്വേഷിച്ചിട്ട് എന്തു കണ്ടെത്തിയെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നു.പ്രത്യേകിച്ച് സ്ഥലമിടപാടുകളെ കുറിച്ച് .ഇപ്പോഴിതാ ആയുധ ഇടപാടുകാരനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്.41 മാസമായി മോദി അധികാരത്തിലുണ്ട്.ആരോപണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തട്ടെ.നിരന്തരമായി വധ്രയെ ബിജെപി വേട്ടയാടുകയാണ് .ഇത്രകാലവും മോദിയാണ് അധികാരത്തിലെന്ന വസ്തുത മനസിലാക്കണമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദിപ് സിങ് പറഞ്ഞു.ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി വധ്രയ്ക്ക് അടുപ്പമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിലും രാജസ്ഥാനിലും വധ്രയ്‌ക്കെതിരെ ആരോപണമുണ്ടായി.ഇവിടെ അധികാരത്തിലുള്ളത് ബിജെപിയാണ്. ഏത് രീതിയിലും അന്വേഷിക്കാം.സുതാര്യ അന്വേഷണത്തിലൂടെ സത്യം ബോധിപ്പിക്കട്ടെ.വധ്രയെ വേട്ടയാടുകയാണ് .അന്വേഷണ കമ്മീഷനുകളെ വച്ചെങ്കിലും വധ്ര നിയമം തെറ്റിച്ചതായോ മറ്റോ ഒന്നും കണ്ടെത്താനായില്ല.ഇനിയും അന്വേഷിക്കട്ടെയെന്ന് രണ്‍ദീപ് സിങ് പറഞ്ഞു.

Other News in this category4malayalees Recommends