ആ ദൃശ്യങ്ങള്‍ ബിന്ദുകൃഷ്ണയ്ക്ക് പണിയായി !

ആ ദൃശ്യങ്ങള്‍ ബിന്ദുകൃഷ്ണയ്ക്ക് പണിയായി !
ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് പറഞ്ഞാലും കേരളത്തിലെ നേതാക്കള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുന്നതിലാണ് താല്‍പര്യം.സമാധാനപരമായിരിക്കുമെന്നും ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും ഉറപ്പു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടിയായി തിങ്കളാഴ്ച ഹര്‍ത്താലിനിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ .യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിനാണ് കേസ്.


ഹര്‍ത്താല്‍ സമാധാനപരമെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച ഹര്‍ത്താലുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് കേസ് .കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

Other News in this category4malayalees Recommends