ഇന്ത്യന്‍ ജയിലുകള്‍ മോശമെന്ന് വിജയ് മല്യ ; യൂറോപ്യന്‍ സ്റ്റൈല്‍ വേണമെന്ന മല്യയുടെ ആവശ്യത്തില്‍ ഒരുക്കി തരാമെന്ന് സര്‍ക്കാരും !

ഇന്ത്യന്‍ ജയിലുകള്‍ മോശമെന്ന് വിജയ് മല്യ ; യൂറോപ്യന്‍ സ്റ്റൈല്‍ വേണമെന്ന മല്യയുടെ ആവശ്യത്തില്‍ ഒരുക്കി തരാമെന്ന് സര്‍ക്കാരും !
ഇന്ത്യയെ വഞ്ചിച്ച് 900 കോടിയിലധികം രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയ്ക്ക് ഇന്ത്യന്‍ ജയിലിലെ സൗകര്യങ്ങളോട് പുഛം.ഇന്ത്യന്‍ ജയിലില്‍ താമസിക്കാന്‍ പറ്റില്ലെന്ന് വിജയ് മല്യ.മല്യയെ ലണ്ടനില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്.മല്യയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടീഷ് കോടതിയില്‍ നടത്തിയ വാദത്തിനിടെയാണഅ ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് ഇഷ്ടമല്ലെന്ന് മല്യ അഭിഭാഷകന്‍ മുഖേന അറിയിച്ചത്.

ഇന്ത്യന്‍ ജയിലിലെ ശൗചാലയങ്ങളുടെ അവസ്ഥ വൃത്തിഹീനമാണെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ അസൗകര്യമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.പ്രമേഹ രോഗിയായ മല്യയ്ക്ക് പ്രത്യേക പരിചരണവും വീട്ടിലെ ഭക്ഷണവും വേണമെന്ന് അഭിഭാഷകന്‍ വാദിച്ചു.മല്യയുടെ ആവശ്യങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ഉപദേശം തേടുകയും ആവശ്യങ്ങള്‍ അനുവദിക്കുകയായിരുന്നു.യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ അനുവദിക്കാന്‍ അധികൃതര്‍ സമ്മതിച്ചു.അര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യം ആണെന്നും മല്യയുടെ ആവശ്യപ്രകാരം നിര്‍മ്മിക്കുമെന്നും അറിയിച്ചു.ബ്രിട്ടീഷ് കോടതിയില്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.


Other News in this category4malayalees Recommends