ക്യൂബെക്കിലെ പബ്ലിക്ക് സര്‍വീസുകളിലെ നിഖാബ് നിരോധനം; നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് മോണ്‍ട്‌റിയയിലെ സിറ്റി ബസ് ഡ്രൈവര്‍മാര്‍; നിയമം നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് എസ്ടിഎം ബസ് ഡ്രൈവര്‍മാര്‍

ക്യൂബെക്കിലെ പബ്ലിക്ക് സര്‍വീസുകളിലെ നിഖാബ് നിരോധനം; നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് മോണ്‍ട്‌റിയയിലെ സിറ്റി ബസ് ഡ്രൈവര്‍മാര്‍; നിയമം നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് എസ്ടിഎം ബസ് ഡ്രൈവര്‍മാര്‍
നിഖാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിച്ച മുസ്ലീ സ്ത്രീകള്‍ ക്യൂബെക്കിലെ സിറ്റി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ മുഖാവരണം നീക്കി മുഖം കാണിക്കുന്ന രീതിയില്‍ യാത്ര ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തിന് അനുകൂലമായി ക്യൂബെക്കിലെ ലോ മേയ്ക്കര്‍മാര്‍ ഇന്ന് വോട്ട് ചെയ്തു. ലിബറല്‍ ഗവണ്‍മെന്‍് പാസാക്കിയിരിക്കുന്ന ബില്‍ 62 അനുസരിച്ച് പബ്ലിക്ക് വര്‍ക്കര്‍മാരും പബ്ലിക്ക് സര്‍വീസ് ഉപയോഗിക്കുന്നവരും മുഖം മറയ്ക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് ഈ നിയമത്തില്‍ കൂടുതല്‍ വ്യക്തത പ്രദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട സിറ്റി ബസ് ഡ്രൈവര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. പബ്ലിക്ക് ട്രാന്‍സിസ്റ്റ് അടക്കമുള്ള മുനിസിപ്പല്‍ സര്‍വീസുകള്‍ക്ക് ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു റൗണ്ട് കണ്‍സള്‍ട്ടേഷന് ശേഷം മാത്രമേ ഈ നിയമം നടപ്പിലാക്കുകയുള്ളൂ. അതായത് അടുത്ത സമ്മര്‍ വരെ ഈ നിയമം നടപ്പില്‍ വരില്ലെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ മുന്നോട്ട് വരുമെന്നാണ് മോണ്‍ട്‌റിയലിലെ ട്രാന്‍സിസ്റ്റ് കോര്‍പറേഷനിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനായ എസ്ടിഎം ഉത്കണ്ഠപ്പെടുന്നത്.

പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എസ്ടിഎം ബസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമില്ലെന്നും അവര്‍ക്ക് എസ്ടിഎമ്മില്‍ നിന്നും നിര്‍ദേശം വേണമെന്നുമാണ് യൂണിയന്‍ വക്താവായ റൊണാള്‍ഡ് ബോയ്‌സ്‌റോണ്ട് ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ നിയമം എത്തരത്തിലാണ് നടപ്പിലാക്കുകയെന്ന് തങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് നേരത്തെ പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ എസ്ടിഎം വ്യക്തമാക്കിയിരിക്കുന്നത്. ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ഈ നിയമം കര്‍ക്കശമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ക്യൂബെക്ക് ജസ്റ്റിസ് മിനിസ്റ്ററായ സ്‌റ്റെഫാനി വാല്ലീ സിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends