താജ് മഹലിന്റെ സ്ഥാനത്ത് ശിവക്ഷേത്രമായ തേജോമഹലായിരുന്നു ; ഷാജഹാന്‍ ക്ഷേത്രം പൊളിച്ച് ശിവലിംഗം മാറ്റി ശവകുടീരം പണിഞ്ഞെന്ന് ബിജെപി എംപി വിനയ് കത്യാര്‍

താജ് മഹലിന്റെ സ്ഥാനത്ത് ശിവക്ഷേത്രമായ തേജോമഹലായിരുന്നു ; ഷാജഹാന്‍ ക്ഷേത്രം പൊളിച്ച് ശിവലിംഗം മാറ്റി ശവകുടീരം പണിഞ്ഞെന്ന് ബിജെപി എംപി വിനയ് കത്യാര്‍
താജ് മഹലുമായി ബന്ധപ്പെട്ട് പുതിയ വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് രാജ്യസഭാംഗമായ വിനയ് കത്യാറിന്റെ വാദം.

സി.എന്‍.എന്‍ ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് വിനയ് കത്യാര്‍ താജ്മഹല്‍ വിഷയത്തില്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്നും കത്യാര്‍ പറഞ്ഞു.

താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ വിനയ് കത്യാര്‍ താന്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുകയില്ലെന്നും കൂട്ടിച്ചേര്‍ത്തു.ശിവലിംഗം മാറ്റി ശവകുടീരം പണിയുകയാണ് ഷാജഹാന്‍ ചെയ്തതെന്നാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനമാണെന്ന പ്രസ്താവനയുമായി സംഗീത് സോം രംഗത്തെത്തിയത്.

നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.


Other News in this category4malayalees Recommends