രാമനും സീതയും ഹെലികോപ്റ്ററില്‍ വന്നിറങ്ങി ; യോഗി ആദിത്യനാഥ് സ്വീകരിച്ചു !

രാമനും സീതയും ഹെലികോപ്റ്ററില്‍ വന്നിറങ്ങി ; യോഗി ആദിത്യനാഥ് സ്വീകരിച്ചു !
രാമജന്മ ഭൂമിയില്‍ വിപുലമായ ചടങ്ങുകളോടെയാണ് ദീപാവലി ആഘോഷിക്കുന്നത്.ശ്രീരാമന്റെ ജന്മദേഹം എന്ന രീതിയില്‍ അയോധ്യയിലേക്ക് വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ യുപി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അയോധ്യയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ചടങ്ങില്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ രാമ ലക്ഷ്ണമണന്മാരുടേയും സീതയുടേയും വേഷം ധരിച്ച കലാകാരന്മാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാലയിട്ട് സ്വീകരിച്ചു.ദിപാവലി ദിനാഘോഷത്തോട് അനുബന്ധിച്ച് 1.71 ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിച്ചത്.യുപി ടൂറിസം മന്ത്രി റീത്താ ബഹുഗുണ ജോഷി ,സംസ്ഥാന ഗവര്‍ണര്‍ റാം നായിക്ക് എന്നിവര്‍ പങ്കെടുത്തു.കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.ഇന്ത്യയ്ക്ക് രാമരാജ്യമെന്ന ആശയം നല്‍കിയത് അയോധ്യയാണ്.അയോധ്യയുടെ പെരുമ പുന സ്ഥാപിക്കപ്പെടും.അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Other News in this category4malayalees Recommends