രണ്ടുവര്‍ഷമായി ശ്രമം നടത്തുന്നു..പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നില്ല ; മാര്‍പ്പാപ്പ തല്‍ക്കാലം ഇന്ത്യയിലേക്കില്ല

രണ്ടുവര്‍ഷമായി ശ്രമം നടത്തുന്നു..പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നില്ല ; മാര്‍പ്പാപ്പ തല്‍ക്കാലം ഇന്ത്യയിലേക്കില്ല
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് ഉടനെത്തില്ല.ആ മാസം അവസാനം മ്യാന്‍മാറും ബംഗ്ലാദേശും എത്തുന്നുണ്ടെങ്കിലും ഈ യാത്രയില്‍ ഇന്ത്യയിലേക്കില്ല.ഇന്ത്യാ സന്ദര്‍ശനത്തിനുള്ള വത്തിക്കാന്റെ ആലോചനയോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നീണ്ടത്.

പോപ്പ് ഇന്ത്യയിലേക്ക് വരാന്‍ ഒരുക്കമാണ്.രണ്ടു വര്‍ഷമായി ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നില്ലെന്നും സിബിസിഐ അറിയിച്ചു.ഇനി 2018ലേ സന്ദര്‍ശനത്തിന് സാധ്യതയുള്ളൂ.ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചുള്ള താല്‍പര്യങ്ങള്‍ മാര്‍പ്പാപ്പ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു.2017ല്‍ ഇന്ത്യയിലെത്തുമെന്ന് 2016ല്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ പറഞ്ഞിരുന്നു.ഒരു ജര്‍മ്മന്‍ പത്രത്തിനും ഇന്ത്യ,ബംഗ്ലാദേശ് സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞു.ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്.

പോപ്പ് മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ് .ശേഷം ബംഗ്ലാദേശിലേക്ക് പോകും.

Other News in this category4malayalees Recommends