കാനഡയില്‍ കഞ്ചാവിന്റെ ഓണ്‍ലൈന്‍ ഡെലിവറി; മയക്കുമരുന്ന് പ്രായപൂര്‍ത്തിയാവാത്തവരുടെ കൈകളില്‍ എത്തില്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അധികൃതര്‍; ഓണ്‍ലൈന്‍ വിതരണം അനുവദിക്കില്ലെന്ന കടുത്ത തീരുമാനവുമായി ആല്‍ബര്‍ട്ട

കാനഡയില്‍ കഞ്ചാവിന്റെ ഓണ്‍ലൈന്‍ ഡെലിവറി; മയക്കുമരുന്ന് പ്രായപൂര്‍ത്തിയാവാത്തവരുടെ കൈകളില്‍ എത്തില്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അധികൃതര്‍; ഓണ്‍ലൈന്‍ വിതരണം അനുവദിക്കില്ലെന്ന കടുത്ത തീരുമാനവുമായി ആല്‍ബര്‍ട്ട
കഞ്ചാവ് ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ അത് പ്രായപൂര്‍ത്തിയാവാത്തവരുടെ കൈകളില്‍ എത്തിപ്പെടുന്നത് തടയുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി ലിബറല്‍ ഗവണ്‍മെന്റിന്റെ പോയിന്റ് മാന്‍ ഓണ്‍ പോട്ട് ലീഗലൈസേഷന്‍ രംഗത്തെത്തി. ഓണ്‍ലൈനിലൂടെ ഇത് ലഭ്യമായാല്‍ ഇതിന്റെ ഹോം ഡെലിവറി വന്‍തോതില്‍ വര്‍ധിക്കുമെന്ന ആശങ്ക കനത്തതിനെ തുടര്‍ന്നാണ് അതിനെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇതിനായി ആരെങ്കിലും മെയില്‍ ഡെലിവറി സിസ്റ്റത്തെ ഉപയോഗിക്കുകയാണെങ്കില്‍ അത് പ്രായപൂര്‍ത്തിയാവാത്തവരുടെ കൈകളില്‍ എത്തിച്ചേരില്ലെന്ന് ഉറപ്പ് വരുത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് ജസ്റ്റിസ് മിനിസ്റ്ററുടെ പാര്‍ലിമെന്ററി സെക്രട്ടറിയായ ബില്‍ ബ്ലെയര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് കനാബിസ് ലിഗലൈസേഷന്‍ ബില്‍ അവതരിപ്പിച്ചിരുന്നത്. ഇത് പ്രകാരം പ്രൊവിന്‍സുകളും ടെറിട്ടെറികളും കഞ്ചാവിന്റെ വില്‍പനയും വിതരണവും മേല്‍നോട്ടത്തിന് വിധേയമാക്കണമെന്ന് അപ്പോള്‍ കടുത്ത നിര്‍ദേശം ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ബില്‍ പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലൈസന്‍സ് നേടുന്ന പ്രൊഡ്യൂസര്‍മാര്‍ക്ക് ഇത് ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതിനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തപാല്‍, അല്ലെങ്കില്‍ കൊറിയര്‍ എന്നിവ മുഖാന്തിരമുള്ള സുരക്ഷിതമായ ഹോം ഡെലിവറി സിസ്റ്റത്തിലൂടെ ഇത് വിതരണം ചെയ്യണമെന്നായിരുന്നു ഇതോടനുബന്ധിച്ചുള്ള നിര്‍ദേശം. ഇതിനെ തുടര്‍ന്ന് കഞ്ചാവിന്റെ വില്‍പനയും വിതരണംവും നിയന്ത്രിക്കുന്നതിനുള്ള പ്രവിശ്യയിലെ ചട്ടക്കൂട് ആല്‍ബര്‍ട്ട ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ആല്‍ബര്‍ട്ട കഞ്ചാവ് ഓണ്‍ലൈനില്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഇത് പ്രായപൂര്‍ത്തിയാവാത്തവരുടെ കൈകളില്‍ എത്തുമെന്ന ഭയം കാരണമാണിത്.

Other News in this category4malayalees Recommends