ടീം സോളാര്‍ തട്ടിപ്പു കമ്പനിയായിരുന്നില്ല..മൂന്നു കോടി ശാലുമേനോന്‍ വീടുപണിക്കും സ്വകാര്യ ചിലവിനും മുക്കി ; ബിജുവിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് സരിത നായര്‍

ടീം സോളാര്‍ തട്ടിപ്പു കമ്പനിയായിരുന്നില്ല..മൂന്നു കോടി ശാലുമേനോന്‍ വീടുപണിക്കും സ്വകാര്യ ചിലവിനും മുക്കി ; ബിജുവിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് സരിത നായര്‍
ടീം സോളാര്‍ കമ്പനി നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണ് .ആരേയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചല്ല.ബിജു രാധാകൃഷ്ണനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റ്.2010ല്‍ ഒരു സ്റ്റാഫ് മാത്രമായിരുന്ന കമ്പനിയുടെ ഡയറക്ടറായത് ബിജുവിന്റെ ചതിയായിരുന്നു.കമ്പനി നല്ല നിലയിലായപ്പോള്‍ ബിജുവും ശാലുവും നിക്ഷേപങ്ങളായി ലഭിച്ച വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മൂന്നു കോടി ശാലുമേനോന്റെ വീടുപണിയ്ക്കായും സ്വകാര്യ ചിലവിലേക്കും ദുരുപയോഗം ചെയ്തു.നല്ലൊരു തുക ആര്യാടനും എ പി അനില്‍കുമാറും നേടിയിരുന്നു.ഇതോടെ ബിജു കമ്പനിയില്‍ നിന്ന് പിന്മാറി.2012 സെപ്തംബറില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പുതിയ കമ്പനി തുടങ്ങുന്നതിനെ പറ്റി ബിജു സംസാരിച്ചു.ടീം സോളാറിനേക്കാള്‍ കൂടുതല്‍ ഷെയര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.എത്രയും പെട്ടെന്ന് നേരില്‍ കാണാനും ആവശ്യപ്പെട്ടു.ബിജുവിനെതിരെ കേസ് നല്‍കിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് പറയുകയായിരുന്നു.

ഒറ്റയ്ക്കായ അവസ്ഥയില്‍ അദ്ദേഹത്തെ നേരില്‍ കണ്ട ദിവസം വലിയ മാനസിക ആഘാതമാണ് ഉണ്ടായത്.അദ്ദേഹം തന്നെ ചൂഷണം ചെയ്തപ്പോള്‍ ആരോടും പറയാന്‍ സാധിക്കാത്ത അവസ്ഥയായെന്നും സരിത വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends