ഷെറിനെ കാണാതായ സംഭവം ; വളര്‍ത്തച്ഛന് 20 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കും ; ലാപ്‌ടോപ്പിലും കാറിലും നടത്തിയ പരിശോധനയില്‍ വെസ്ലിയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി സൂചന

ഷെറിനെ കാണാതായ സംഭവം ; വളര്‍ത്തച്ഛന് 20 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കും ; ലാപ്‌ടോപ്പിലും കാറിലും നടത്തിയ പരിശോധനയില്‍ വെസ്ലിയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി സൂചന
അമേരിക്കയില്‍ വളര്‍ത്തുമകളെ കാണാതായ സംഭവത്തില്‍ പിതാവിന് 20 വര്‍ഷം തടവു ലഭിച്ചേക്കും .എറണാകുളം സ്വദേശിയായ വളര്‍ത്തച്ഛന്‍ വെസ്ലിയുടെ തുടക്കം മുതലേയുള്ള മൊഴികള്‍ പോലീസില്‍ സംശയമുണ്ടാക്കിയിരു്‌നു.വെസ്ലിമാത്യുവിന്റെ കാറില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട് .ഇയാളുടെ വാഹനം വെളുപ്പിന് പുറത്തുപോകുകയും ഒരു മണിക്കൂറിന് ശേഷം തിരിച്ചുവരികയും ചെയ്തതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.പോലീസ് ഇതെല്ലാം വിശദമായി അന്വേഷിക്കുകയാണ് .ഇതിനിടെ കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവു കിട്ടിയെങ്കിലും ഇവ പുറത്തുവിടാന്‍ എഫ്ബിഐ തയ്യാറായിട്ടില്ല.

കുട്ടിയെ വെളുപ്പിന് മൂന്നു മണിയ്ക്ക് അപകടകരമായ സ്ഥലത്ത് നിര്‍ത്തിയെന്നത് വെസ്ലി സമ്മതിച്ചതിനാല്‍ ആ കുറ്റത്തിന് മാത്രം 20 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയേക്കാം.കുഞ്ഞിനെ നിര്‍ത്തിയ സ്ഥലത്ത് പലപ്പോഴും ചെന്നായകളെ കാണാറുണ്ടെന്ന് പിതാവ് തന്നെ മൊഴി നല്‍കിയിരുന്നു.ഇതറിഞ്ഞിട്ടും വെളുപ്പിന് കുഞ്ഞിനെ അരക്ഷിതമായി നിര്‍ത്തിയത് ഗുരുതരമായ തെറ്റാണ്.വെസ്ലിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് .ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് ചില തെളിവു കിട്ടിയതായും റിപ്പോര്‍ട്ടുണ്ട് .

പാലു കുടിക്കാത്തതിന്റെ പേരില്‍ കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തുകയായിരുന്നു വളര്‍ത്തച്ഛന്‍.15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ കണ്ടില്ലെന്നാണ് വെസ്ലി നല്‍കിയ മൊഴി.ഇയാള്‍ കുറ്റക്കാരനാണോ എന്ന് പോലീസ് അറിയിച്ചിട്ടില്ല.എന്നാല്‍ കുഞ്ഞിനെ കാണാതായിട്ടും അഞ്ചു മണിക്കൂറിന് ശേഷമാണ് പോലീസില്‍ അറിയിച്ചത് എന്നതും സംശയമുണ്ടാക്കി.മാത്രമല്ല വെസ്ലിയുടെ പെരുമാറ്റത്തില്‍ കുഞ്ഞിനെ നഷ്ടമായതിന്റെ ആഘാതം കണ്ടില്ലെന്നതും അന്വേഷണ സംഘം വെസ്ലിയ്‌ക്കെതിരെ വിരല്‍ ചൂണ്ടാന്‍ കാരണമായി.കുട്ടിയുടെ അമ്മ നല്ല ഉറക്കത്തിലായിരുന്നുവെന്നും ഇവര്‍ നിരപരാധിയാണെന്നും പോലീസ് കരുതുന്നു.

ഷെറിനെ വെസ്ലിയും സിനിയും ചേര്‍ന്ന് ബിഹാറിലെ ഗയയില്‍ നിന്ന് ദത്തെടുത്തതാണ് .കഴിഞ്ഞ ജൂണ്‍ 23നാണ് ദമ്പതികള്‍ അമേരിക്കയിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നത്.ഇവര്‍ക്ക് വളര്‍ത്തുമകളായ ഷെറിനെ കൂടാതെ മറ്റൊരു കുഞ്ഞുകൂടിയുണ്ട് .

Other News in this category4malayalees Recommends