ബൈബിള്‍ പഠിപ്പിക്കാനെന്ന വ്യാജേന പള്ളീലച്ചന്‍ കൂട്ടിക്കൊണ്ടുപോയി പോണ്‍ വീഡിയോ കാണിക്കും ; പള്ളിമുറിയില്‍ പീഡനത്തിന് ഇരയാക്കും..കുട്ടിയുടെ അച്ഛന്‍ കണ്ടതോടെ കൈയ്യോടെ പിടികൂടി

ബൈബിള്‍ പഠിപ്പിക്കാനെന്ന വ്യാജേന പള്ളീലച്ചന്‍ കൂട്ടിക്കൊണ്ടുപോയി പോണ്‍ വീഡിയോ കാണിക്കും ; പള്ളിമുറിയില്‍ പീഡനത്തിന് ഇരയാക്കും..കുട്ടിയുടെ അച്ഛന്‍ കണ്ടതോടെ കൈയ്യോടെ പിടികൂടി
പെണ്‍കുട്ടിയെ ബൈബിള്‍ പഠിപ്പിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തില്‍ വികാരി മുമ്പും പീഡനം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് .മുമ്പുള്ള ഇടവകയില്‍ നിന്നും പരാതികള്‍ ഉയരുന്നു.പത്തു വയസ്സുകാരിയെ ബൈബിള്‍ പഠിപ്പിക്കാന്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയിലെത്തിക്കുന്ന വികാരി പീന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നു.രണ്ടുതവണ മകളെ പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി.മിഠായി നല്‍കി വസ്ത്രങ്ങള്‍ ഊരി കുട്ടിയെ ആരോടും പറയരുതെന്ന് നിര്‍ബന്ധിച്ച ശേഷമാണ് പീഡനം നടത്തിയിരുന്നത്.ലൈംഗീകമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു.വൈദീക വൃത്തിയില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പോക്‌സോ ചുമത്തി ദേവരാജന്‍ അറസ്റ്റിലായിരിക്കുന്നത്.അവധി ദിവസമെല്ലാം കുട്ടിയെ ഇയാള്‍ പള്ളിയിലേക്ക് കൂട്ടിയിരുന്നു.വരാന്‍ വൈകിയതോടെ കുട്ടിയെ അന്വേഷിച്ച് അച്ഛന്‍ എത്തിയപ്പോഴാണ് കുട്ടി വസ്ത്രമില്ലാതെ ഇരിക്കുന്നത് കണ്ടത്.ചോദിച്ചപ്പോഴാണ് സത്യം തുറന്നുപറഞ്ഞത്.പോലീസിനോട് വികാരിയും സത്യം വെളിപ്പെടുത്തി.ഇതോടെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends