ബ്രിട്ടനില്‍ നാശം വിതയ്ക്കാന്‍ നാളെ മറ്റൊരു കൊടുങ്കാറ്റെത്തുന്നു; പേമാരിക്കും മീറ്ററുകളോളമുയരുന്ന തിരകള്‍ക്കും വഴിയൊരുക്കുന്ന ബ്രിയാന്‍ വീശിയടിക്കുന്നത് മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍; കാരണം അറ്റ്‌ലാന്റിക്കില്‍ നിന്നുമുളള ന്യൂനമര്‍ദപ്രവാഹം

ബ്രിട്ടനില്‍ നാശം വിതയ്ക്കാന്‍ നാളെ മറ്റൊരു കൊടുങ്കാറ്റെത്തുന്നു;  പേമാരിക്കും മീറ്ററുകളോളമുയരുന്ന തിരകള്‍ക്കും വഴിയൊരുക്കുന്ന ബ്രിയാന്‍ വീശിയടിക്കുന്നത് മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍; കാരണം അറ്റ്‌ലാന്റിക്കില്‍ നിന്നുമുളള ന്യൂനമര്‍ദപ്രവാഹം

ബ്രിട്ടനില്‍ ഇത് വിനാശകാരികളായ കൊടുങ്കാറ്റുകളുടെ കാലമാണോ...? കഴിഞ്ഞ ആഴ്ച ഒഫെലിയ എന്ന കൊടുങ്കാറ്റുയര്‍ത്തിയ ഭീഷണിയില്‍ നിന്നും രാജ്യം വിട്ട് മാറുന്നതിന് മുമ്പെയിതാ അതിലും അപകടകാരിയായ മറ്റൊരു കൊടുങ്കാറ്റ് രാജ്യത്തെ കശക്കിയെറിയാനെത്തുന്നുവെന്ന് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. ബ്രിട്ടനില്‍ നാശം വിതയ്ക്കാന്‍ നാളെയെത്തുന്ന ഈ കൊടുങ്കാറ്റിന്റെ പേരാണ് ബ്രിയാന്‍. പേമാരിക്കും മീറ്ററുകളോളമുയരുന്ന തിരകള്‍ക്കും വഴിയൊരുക്കുന്ന ഈ ഭ്രാന്തര്‍ കാറ്റ് വീശിയടിക്കുന്നത് മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ്.


അറ്റ്‌ലാന്റിക്കില്‍ നിന്നുമുളള ന്യൂനമര്‍ദപ്രവാഹമാണീ കാറ്റിനും കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പെത്തിയ ഒഫെലിയ പ്രവചിച്ചിരുന്ന പോലെ അത്രയ്ക്ക് നാശം രാജ്യത്തിനുണ്ടാക്കിയിരുന്നില്ല. അതില്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ബ്രിയാനെക്കുറിച്ചുള്ള ഭയാനകമായ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് മുന്നോട്ട് വന്നിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു. ബ്രിയാന്‍ എന്ന കൊടുങ്കാറ്റിനൊപ്പം വിവിധയിടങ്ങളില്‍ രണ്ട് ഇഞ്ചിലധികം വര്‍ഷപാതമുണ്ടാകുമെന്നും തിരകള്‍ മീററര്‍ കണക്കിന് ഉയരത്തില്‍ പൊങ്ങുമെന്നും ആപത് സൂചനയുണ്ട്.

ബ്രിയാന്‍ വിതയ്ക്കുന്ന അപകടങ്ങള്‍ കാരണം രാജ്യമാകമാനമായി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ ഈ അവസരത്തില്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ ഉന്നം വച്ച് അറ്റ്ലാന്റിക്കില്‍ നിന്ന് വേഗതയിലെത്തുന്ന ബ്രിയാന്‍ ഈ സീസണില്‍ ശക്തമായ രണ്ടാമത്തെ കാറ്റാണെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി ഇന്ന് രാത്രിയിലും നാളെ രാവിലെയും സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കടുത്ത കെടുതികളുണ്ടാകുമെന്നാണ് ജാഗ്രതാ നിര്‍ദേശം.

കാറ്റിനെ തുടര്‍ന്ന് അപകടകരമായ തോതില്‍ മീറ്റര്‍ കണക്കിന് ഉയരുന്ന തിരകള്‍ വൃക്ഷങ്ങളെയും ടെലിഫോണ്‍ പോസ്റ്റുകളെയു കട പുഴക്കുമെന്നും ഇക്കാരണത്താല്‍ ചിലയിടങ്ങളില്‍ യാത്രാബുദ്ധിമുട്ടുകളുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു. ബ്രിയാന്‍ കാരണം റെയില്‍ ഗതാഗതത്തിനും വിഘാതങ്ങളുണ്ടാകുന്നതായിരിക്കും. ഈ വാരാന്ത്യത്തില്‍ ബ്രിയാന്‍ കാരണം നെറ്റ് വര്‍ക്കിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം യാത്രക്കൊരുങ്ങും മുമ്പ് സര്‍വീസുകളുടെ സ്റ്റാറ്റ് ചെക്ക് ചെയ്യണമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പേകുന്നു. സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് , വെസ്റ്റ് വെയില്‍സ് എന്നിവിടങ്ങളിലെ കടല്‍ത്തീരങ്ങളില്‍ ശനിയാഴ്ച രാവിലെ നാല് മണിക്ക് തന്നെ പരിധി വിട്ട കാറ്റ് അനുഭവപ്പെടുമെന്നും അത് ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവാചകര്‍ ജാഗ്രതാ നിര്‍ദേശമേകുന്നു.

Other News in this category4malayalees Recommends