ഞാന്‍ എസ്‌കോര്‍ട്ട് പോയതാ സാറേ...ആംബുലന്‍സിനെ കടത്തിവിടാത്ത നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കി

ഞാന്‍ എസ്‌കോര്‍ട്ട് പോയതാ സാറേ...ആംബുലന്‍സിനെ കടത്തിവിടാത്ത നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കി
കുഞ്ഞു ജീവനും കൈയ്യില്‍ പിടിച്ച് പാഞ്ഞ ആംബുലന്‍സിനെ കടത്തിലാടിതെ കളിപ്പിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി.പൈനാടത്തുവീട്ടില്‍ നിര്‍മ്മല്‍ ജോസ് (27)നെ എടത്തല പോലീസാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച നവജാത ശിശു സുഖം പ്രാപിച്ചു വരികയാണ്.പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.

നിര്‍മ്മല്‍ ജോസ് എന്നയാളാണ് അറസ്റ്റിലായത്.പലപ്പോഴും അവസരമുണ്ടായിട്ടും വഴിമാറി നല്‍കാതെ ഇയാള്‍ ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചു.ഹോണടിച്ചും മുന്നറിയിപ്പു നല്‍കിയിട്ടും ഇയാള്‍ വാഹനം കടത്തിവിട്ടില്ല.ഈ ദൃശ്യം ആംബുലന്‍സിലുള്ളയാള്‍ പകര്‍ത്തി പോലീസിനെ ഏല്‍പ്പിക്കുകയും സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു.

പോലീസിനെ പേടിച്ച് മുങ്ങിയ പ്രതിയെ തന്ത്രത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.ജാമ്യത്തില്‍ വിട്ടെങ്കിലും ഇയാളുടെ ലൈസന്‍സ് റദ്ദാക്കും.

കുഞ്ഞിനെ 20 മിനിറ്റോളം വൈകിയാണ് ആശുപത്രിയിലെത്തിച്ചത്.എന്നാല്‍ ആംബുലന്‍സിന് വേഗത്തില്‍ പോകാന്‍ വഴിയൊരുക്കി താന്‍ എസ്‌കോര്‍ട്ട് പോയതാണെന്നാണ് നിര്‍മ്മലിന്റെ പ്രതികരണം.സോഷ്യല്‍മീഡിയയില്‍ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ് .മനസാക്ഷി മരവിച്ച പ്രവര്‍ത്തിയെന്നാണ് ഏവരും സംഭവത്തെ വിശദീകരിച്ചത്.

Other News in this category4malayalees Recommends