കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്ക് ബുര്‍ഖ നിരോധിച്ചു;പൊതുസര്‍വീസുകള്‍ ഉപയോഗിക്കുമ്പോള്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല; ബില്‍ 62 മുസ്ലീം സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതെന്ന് വിമര്‍ശനം

കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്ക് ബുര്‍ഖ നിരോധിച്ചു;പൊതുസര്‍വീസുകള്‍ ഉപയോഗിക്കുമ്പോള്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല; ബില്‍ 62 മുസ്ലീം സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതെന്ന് വിമര്‍ശനം
കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്ക് ബുര്‍ഖ നിരോധിച്ചു. ആംബുലന്‍സുകള്‍, ബസുകള്‍, ലൈബ്രറികള്‍ തുടങ്ങിയ പബ്ലിക്ക് സര്‍വീസുകളില്‍ ബുര്‍ഖ ധരിച്ച് സ്ത്രീകള്‍ കയറുന്നതിനാണ് ഇത് പ്രകാരം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ നോര്‍ത്ത് അമേരിക്കയില്‍ ബുര്‍ഖ നിരോധിക്കുന്ന ആദ്യത്തെ പ്രവിശ്യയായി ക്യൂബെക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഇത് മുസ്ലീ സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണെന്നാണ് സിവില്‍ റൈറ്റ്‌സ് എക്‌സ്പര്‍ട്ടുകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് ക്യൂബെക്ക് നാഷണല്‍ അസംബ്ലി വിവാദപരമായ ഈ നിയമം പാസാക്കിയിരിക്കുന്നത്. ഇത് പ്രകാരം പൊതു സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരന്‍മാര്‍ അവരുടെ മുഖം വെളിപ്പെടുത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ബില്‍ 62 എന്നാണീ നിയമത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് ദശാബ്ദങ്ങള്‍ നീണ്ട വിവാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പ്രവിശ്യ വിപ്ലവകരമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ ഈ നിയമം എത്തരത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന പദ്ധതികള്‍ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബുര്‍ഖ അല്ലെങ്കില്‍ നിഖാബ് ധരിക്കുന്നതിന് മുസ്ലീ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന വിവേചന പരപായ അവകാശത്തെയാണ് ഇത് നിഷേധിച്ചിരിക്കുന്നത്. ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ കെയര്‍, ലൈബ്രറിയില്‍ നിന്നും ബുക്കെടുക്കല്‍ തുടങ്ങിവ പോലുള്ള സ്‌റ്റേറ്റ് സര്‍വീസുകള്‍ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കുമെന്നാണ് ജസ്റ്റ്‌സ് മിനിസ്റ്ററായ സ്‌റ്റെഫാനി വാല്ലീ വെളിപ്പെടുുത്തുന്നത്. 51നെതിരെ 66 വോട്ടുകള്‍ക്കാണ് പുതിയ നിയമത്തിന് നാഷണല്‍ അസംബ്ലി അംഗീകാരം നല്‍കിയിരിക്കുന്നത്.

Other News in this category4malayalees Recommends