ദിലീപിനെ രക്ഷിക്കാന്‍ അരുണ്‍ ഗോപിയെത്തും ; ഡോക്ടറുടേയും അരുണിന്റെയും മൊഴി ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുക്കും ?

ദിലീപിനെ രക്ഷിക്കാന്‍ അരുണ്‍ ഗോപിയെത്തും ; ഡോക്ടറുടേയും അരുണിന്റെയും മൊഴി ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുക്കും ?
രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപി ദിലീപിനെ കേസിലും രക്ഷയ്‌ക്കെത്തും.നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിലായിരുന്നെന്ന വാദം കള്ളമാണെന്ന് പോലീസും സത്യമാണെന്നു സംവിധായകന്‍ അരുണ്‍ ഗോപിയും .ആശുപത്രിയിലെ നഴ്‌സ് രഹസ്യമൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു.എന്നാല്‍ ഡോക്ടര്‍ ദിലീപിനൊപ്പമാണ് .

ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് അന്‍വര്‍ ആശുപത്രി ഡോക്ടര്‍ ഹൈദരാലി പറഞ്ഞു.പനിയായതിനാല്‍ രാവിലെ ആശുപത്രിയിലെത്തി കുത്തിവയ്‌ക്കെടുത്ത് രാത്രി വീട്ടില്‍ പോകുമായിരുന്നു.രാത്രിയിലെ ഇന്‍ജക്ഷന്‍ നഴ്‌സ് വീട്ടിലെത്തി നല്‍കുമായിരുന്നു.17 ന് രാവിലെയാണ് ആശുപത്രിയില്‍ എത്തിയത്.അഡ്മിറ്റ് ആകാത്തതിനാല്‍ ഒപി ചീട്ട് നല്‍കി.കേസുമായി ബന്ധപ്പെട്ട് പല തവണ ചോദ്യം ചെയ്‌തെന്നും ഡോക്ടര്‍ പറയുന്നു.

ദിലീപ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല.രാമലീലയുടെ ഷൂട്ടിങ്ങ് സമയത്തായിരുന്നു ദിലീപ് അസുഖ ബാധിതനായത് .അതു വ്യാജമല്ല.അദ്ദേഹത്തെ പോയി കണ്ടതാണെന്ന് അരുണ്‍ ഗോപിയും പറഞ്ഞു.ഇതിനിടെ ദിലീപിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കുകയാണ് പോലീസ് .പഴുതടച്ചുള്ള കുറ്റപത്രമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends