ദിലീപിന് ഇനി സുരക്ഷാ സേനയുടെ കാവല്‍ ; സായുധ സേന ഇനി എപ്പോഴും താരത്തിനൊപ്പമുണ്ടാകും

ദിലീപിന് ഇനി സുരക്ഷാ സേനയുടെ കാവല്‍ ; സായുധ സേന ഇനി എപ്പോഴും താരത്തിനൊപ്പമുണ്ടാകും
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. തണ്ടര്‍ഫോഴ്‌സിലെ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം.പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു.പരിശോധനയില്‍ എല്ലാം നിയമപരമാണെന്ന് മനസിലാക്കിയ സാഹചര്യത്തിലാണിത്.ദിലീപിന് സുരക്ഷ ഒരുക്കാനെത്തിയ തണ്ടര്‍ഫോഴ്‌സിന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.കൊച്ചിയില്‍ നിന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവര പ്രകാരം കൊട്ടാരക്കര പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു,വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'തണ്ടര്‍ ഫോഴ്‌സ്' എന്ന സുരക്ഷ ഏജന്‍സി ദിലീപിന് സുരക്ഷ ഒരുക്കിയത്.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.Other News in this category4malayalees Recommends