ഒന്റാറിയോവില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്നു; ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആയിരക്കണക്കിന് അടിവസ്ത്രങ്ങള്‍ കണ്ടെടുത്തു; മോഷ്ടാവിനെതിരെ അറസ്റ്റ് വാറണ്ടുമായി പോലീസ്

ഒന്റാറിയോവില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്നു; ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആയിരക്കണക്കിന് അടിവസ്ത്രങ്ങള്‍ കണ്ടെടുത്തു; മോഷ്ടാവിനെതിരെ അറസ്റ്റ് വാറണ്ടുമായി പോലീസ്
ഒന്റാറിയോവിലെ റെന്‍ഫ്ര്യൂവിലെ ആര്‍ക്കെങ്കിലും അടിവസ്ത്രങ്ങള്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് പ്രവിശ്യയിലെ പോലീസ് രംഗത്തെത്തി. സ്ത്രീകളുടെ അടിവസ്ത്രങ്ങളും ബ്രാകളും മോഷ്ടിക്കുന്ന ഒരാളുടെ വീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ആയിരക്കണക്കിന് അടിവസ്ത്രങ്ങളും ബ്രാകളുമാണ് കണ്ടെത്തിയിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി മോഷ്ടിക്കപ്പെട്ടവയാണിവ. ഇത്തരം മോഷണങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തുടക്കത്തില്‍ ഒരു 61 കാരന് മേലായിരുന്നു കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റിലാക്കിയിരുന്നത്.

എന്നാല്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. മറ്റൊരാള്‍ ഒരു വീടിന്റെ ജനല്‍ വഴി അകത്ത് കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് കൊണ്ടു പോയതിന്റെ തെളിവ് വീട്ടുടമ ഹാജരാക്കിയതിനെ തുടര്‍ന്നായിരുന്നു 61 കാരനെ വിട്ടയച്ചിരുന്നത്. രണ്ടാമത്തെ ആളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ടുണ്ടെന്നും അയാളെ അന്വേഷിച്ച് വരുകയാണെന്നുമാണ് പോലീസ് പറയുന്നത്. ഇതിന്റെ ഭാഗമായുള്ള തെരച്ചിലിലാണ് ആയിരക്കണക്കിന് അടിവസ്ത്രങ്ങളും ബ്രാകളും ലഭിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഒന്റാറിയോവിലെ ബ്രോംലെ ടൗണ്‍ഷിപ്പിലെ ഒരാള്‍ക്ക് മേലാണ് രണ്ട് കൗണ്ട് കുറ്റം ചുമത്തിയിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനാണിത്. കവര്‍ച്ച വസ്തുക്കള്‍ കൈവശം വച്ചതിന് ആറ് കൗണ്ടും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends