അമേരിക്ക ഇന്ത്യയ്ക്ക് സായുധ ഡ്രോണുകള്‍ വില്‍ക്കുന്ന കാര്യം പരിഗണിക്കുന്നു; 8 ബില്യണ്‍ ഡോളറിന്റെ ഡീല്‍ പ്രകാരം 80 മുതല്‍ 100 യൂണിറ്റുകള്‍ വരെ ഇന്ത്യ ആവശ്യപ്പെട്ടു; ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിപ്ലകരമായ ഡീല്‍

അമേരിക്ക ഇന്ത്യയ്ക്ക് സായുധ ഡ്രോണുകള്‍ വില്‍ക്കുന്ന കാര്യം പരിഗണിക്കുന്നു; 8 ബില്യണ്‍ ഡോളറിന്റെ ഡീല്‍ പ്രകാരം 80 മുതല്‍ 100 യൂണിറ്റുകള്‍ വരെ ഇന്ത്യ ആവശ്യപ്പെട്ടു; ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിപ്ലകരമായ ഡീല്‍
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സായുധ ഡ്രോണുകള്‍ ലഭ്യമാക്കുന്നതിനുളള ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന വെളിപ്പടുത്തലുമായി യുഎസ് ഒഫീഷ്യല്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച ഇന്ത്യയുടെ ആവശ്യം ട്രംപ് ഭരണകൂടം അനുഭാവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് പിടിഐയോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അഭ്യര്‍ത്ഥന ഇന്ത്യ യുഎസിന്റെ മുന്നില്‍ വച്ചിരിക്കുന്നത്.

സായുധ ഡ്രോണുകളിലൂടെ വായു സേനയുടെ പ്രതിരോധ കഴിവ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിശ്വസിക്കുന്നത്. ജനറല്‍ അറ്റോമിക്‌സ് പ്രീഡേറ്റര്‍ സി അവെന്‍ജര്‍ എയര്‍ക്രാഫ്റ്റിനുള്ള ആവശ്യം ഐഎഎഫ് ഈ വര്‍ഷം ആദ്യമായിരുന്നു യുഎസ് ഗവണ്‍മെന്റിന് മുന്നില്‍ വച്ചിരുന്നത്. 8 ബില്യണ്‍ ഡോളറിന്റെ ഡീല്‍ പ്രകാരം 80 മുതല്‍ 100 യൂണിറ്റുകള്‍ വരെയാണ് ഐഎഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 26ന് വൈറ്റ് ഹൗസില്‍ വച്ച് ട്രംപും മോഡിയും തമ്മില്‍ നടത്തിയ വിജയകരമായ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യയുടെ ഇത് സംബന്ധിച്ച ആവശ്യം യുഎസ് പരിഗണിച്ചിരിക്കുന്നത്. അന്ന് 22 അണ്‍ആംഡ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കുമെന്നായിരുന്നു യുഎസ് പ്രഖ്യാപിച്ചിരുന്നത്. തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലകൊള്ളുന്ന ഇന്ത്യന്‍നേവിയുടെ സര്‍വയ്‌ലന്‍സ് കാപബിലിറ്റിസിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇതിന് പുറമെ സായുധ ഡ്രോണുകളും ഇന്ത്യയ്ക്ക് വില്‍ക്കുന്ന കാര്യം പരിഗണിക്കുന്നുവെന്നാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends