ക്യൂബെക്കിലെ ബുര്‍ഖ നിരോധനത്തിനെതിരെ പോരാടുമെന്ന് ദി കനേഡിയന്‍ കൗണ്‍സില്‍ ഓഫ് മുസ്ലീം വുമണ്‍;കാനഡയിലെ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി നിര്‍ണായകമായ രീതിയില്‍ ശബ്ദമുയര്‍ത്താന്‍ തീരുമാനം

ക്യൂബെക്കിലെ ബുര്‍ഖ നിരോധനത്തിനെതിരെ പോരാടുമെന്ന് ദി കനേഡിയന്‍ കൗണ്‍സില്‍ ഓഫ് മുസ്ലീം വുമണ്‍;കാനഡയിലെ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി നിര്‍ണായകമായ  രീതിയില്‍ ശബ്ദമുയര്‍ത്താന്‍ തീരുമാനം
പൊതു സര്‍വീസുകളില്‍ ബുര്‍ഖ നിരോധിക്കുന്നതിനുള്ള ക്യൂബെക്ക് സര്‍ക്കാരിന്റെ വിവാദപരമായ നിയമത്തിനെതിരെ പോരാടുമെന്ന് ദി കനേഡിയന്‍ കൗണ്‍സില്‍ ഓഫ് മുസ്ലീം വുമണ്‍ രംഗത്തെത്തി. കൗണ്‍സിലിന്റെ 35ാം വാര്‍ഷികാഘോഷ വേളയിലാണ് നിര്‍ണായകമായ ഈ തീരുമാനം അവര്‍ എടുത്തിരിക്കുന്നത്. ക്യൂബെക്കിന്റെ പുതിയ വിലക്കിനെതിരെ പുതിയ പരിഹാരം തേടാന്‍ പോരാടുമെന്നാണ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കാനഡയില്‍ ഉടനീളമുള്ളവരും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരുമായ എട്ട് മുസ്ലീം സ്ത്രീകളെ ആദരിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നിരുന്നു. ക്യൂബെക്ക് നാഷണല്‍ അസംബ്ലി വിവാദപരമായ ബില്‍ 62 പാസാക്കി ദിവസങ്ങള്‍ തികയുന്നതിന് മുമ്പാണ് അതിനെതിരെ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു. ഇത് വളരെ നിര്‍ണായകമായ സമയമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് നിര്‍ണാകമായ പങ്ക് വഹിക്കാനുണ്ടെന്നുമാണ് കൗണ്‍സിലിന്റെ വക്താവായ നൈന കറാച്ചി ഖാലെദ് പ്രതികരിച്ചിരിക്കുന്നത്.

ബുര്‍ഖ നിരോധനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. കാനഡയിലെ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി നിര്‍ണായകമായ രീതിയില്‍ ശബ്ദമുയര്‍ത്തേണ്ടുന്ന സമയമാണിതെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും നൈന പറയുന്നു. ആംബുലന്‍സുകള്‍, ബസുകള്‍, ലൈബ്രറികള്‍ തുടങ്ങിയ പബ്ലിക്ക് സര്‍വീസുകളില്‍ ബുര്‍ഖ ധരിച്ച് സ്ത്രീകള്‍ കയറുന്നതിനാണ് ക്യൂബെക്കില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 51നെതിരെ 66 വോട്ടുകള്‍ക്കാണ് പുതിയ നിയമത്തിന് നാഷണല്‍ അസംബ്ലി അംഗീകാരം നല്‍കിയിരിക്കുന്നത്.Other News in this category4malayalees Recommends