നഗ്ന ചിത്രം പകര്‍ത്തി വിവാഹിതയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവന്ന യുവാവ് പിടിയില്‍

നഗ്ന ചിത്രം പകര്‍ത്തി വിവാഹിതയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവന്ന യുവാവ് പിടിയില്‍
നഗ്ന ചിത്രം പകര്‍ത്തി വിവാഹിതയായ യുവതിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവെന്ന അയല്‍വാസിയായ യുവാവിനെ പോലീസ് പിടികൂടി.തിരുവനന്തപുരം രാജാജി നഗര്‍ ഫ്‌ളാറ്റ് നമ്പര്‍ 193ല്‍ ഷെഹില്‍ (24) ആണ് പിടിയിലായത്.രാജാജി നഗര്‍ സ്വദേശിയായ യുവതിയുമായി സൗഹൃദം സൃഷ്ടിച്ചാണ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തത്.

സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.പ്രതിയുടെ ശല്യം കൂടിയതോടെ നഗരത്തിലെ പലയിടങ്ങളിലും വീടുമാറി താമസിക്കുകയായിരുന്നു.അടുത്തിടെ കൊറ്റാമത്തിന് സമീപം താമസമാക്കിയെന്നറിഞ്ഞ പ്രതി കഴിഞ്ഞ 9ന് രാവിലെ ഭര്‍ത്താവ് ജോലിക്ക് പോയ സമയം വീട്ടിലെത്തി ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Other News in this category4malayalees Recommends