പോലീസുകാരനെ അസഭ്യം പറഞ്ഞ യുവാവിന്റെ അക്രമം സ്റ്റേഷനിലും ; സ്റ്റേഷനില്‍ സെല്‍ഫിയെടുത്തും പോലീസുകാരെ വെല്ലുവിളിച്ചും അക്രമം കാട്ടിയ യുവാവിന് പണികിട്ടി

പോലീസുകാരനെ അസഭ്യം പറഞ്ഞ യുവാവിന്റെ അക്രമം സ്റ്റേഷനിലും ; സ്റ്റേഷനില്‍ സെല്‍ഫിയെടുത്തും പോലീസുകാരെ വെല്ലുവിളിച്ചും അക്രമം കാട്ടിയ യുവാവിന് പണികിട്ടി
ഗുരുവായൂരില്‍ കുട്ടികള്‍ക്ക് റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പോലീസുകാരനെ അസഭ്യം പറഞ്ഞ യുവാവ് സ്റ്റേഷനിലും അക്രമകാരി.ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ സെല്‍ഫിയെടുത്തും പോലീസുകാരനെ വെല്ലുവിളിച്ചും അക്രമം കാട്ടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

സംഭവമിങ്ങനെ ; വിദ്യാര്‍ത്ഥികളെ റോഡ് കടക്കാന്‍ സഹായിക്കാനായി ട്രാഫിക് പോലീസുകാരന്‍ വണ്ടി തടഞ്ഞു.ഈ സമയം ബൈക്കില്‍ വന്ന കോട്ടപ്പടി സ്വദേശി അഫ്‌നാസ് പോലീസുകാരനെ അസഭ്യം പറഞ്ഞു.കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ അക്രമം.കസേരയും ടോയ്‌ലറ്റും അക്രമിച്ചു.മൊബൈലില്‍ വീഡിയോ പകര്‍ത്തി സുഹൃത്തിന് അയച്ചുകൊടുത്തു.കാണാനെത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്ന പഴംപൊരി കഴിച്ച് സെല്‍ഫിയെടുത്തു.പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.പിന്നീട് മതസ്പര്‍ദ്ധ പരത്തും വിധം വീഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് മറ്റൊരു കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തു.

Other News in this category4malayalees Recommends