ഭര്‍തൃവീട്ടില്‍ കറന്റുപോയ സമയം നോക്കി ആഭരണങ്ങളുമായി നവ വധു കാമുകനൊപ്പം ഒളിച്ചോടി ; ഗള്‍ഫിലായ കാമുകന്‍ വന്നപ്പോള്‍ യുവതിയ്ക്ക് ഭര്‍ത്താവിനെ വേണ്ട

ഭര്‍തൃവീട്ടില്‍ കറന്റുപോയ സമയം നോക്കി ആഭരണങ്ങളുമായി നവ വധു കാമുകനൊപ്പം ഒളിച്ചോടി ; ഗള്‍ഫിലായ കാമുകന്‍ വന്നപ്പോള്‍ യുവതിയ്ക്ക് ഭര്‍ത്താവിനെ വേണ്ട
ഭര്‍തൃവീട്ടില്‍ നിന്ന് തക്കം നോക്ക നവ വധു കാമുകനൊപ്പം പോയി.വീട്ടില്‍ കറണ്ടുപോയ സമയത്താണ് പുതുപ്പെണ്ണിനെ കാണാതായത് .ഒരു മാസം മുമ്പ് വിവാഹിതയായ യുവതിയാണ് ഭര്‍തൃവീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയത് .കല്ലാച്ചി തെരുവാന്‍ പറമ്പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.പാനൂര്‍ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.ഇയാള്‍ വിവാഹ സമയത്ത് ഗള്‍ഫിലായിരുന്നു.മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയെ വീട്ടില്‍ ചെന്നന്വേഷിച്ചപ്പോള്‍ വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു.കൂടുതല്‍ കാര്യങ്ങളൊന്നും പെണ്‍കുട്ടിയുടെ കുടുംബം പറയാന്‍ തയ്യാറായില്ല.ഒടുവില്‍ കാമുകന്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.പിന്നാലെ രണ്ടുപേരും പരസ്പരം തീരുമാനിച്ച് രാത്രി ബൈക്കിലെത്തി പെണ്‍കുട്ടിയുമായി കടന്നു.

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.ഒടുവില്‍ ഇരുവരും സ്റ്റേഷനില്‍ ഹാജരായി.വടകര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

Other News in this category4malayalees Recommends