ബ്രിട്ടീഷ് കൊളംബിയയിലെ ഫെര്‍ണിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ചോര്‍ച്ച; ഒഴിഞ്ഞ് പോയവരോട് തിരിച്ചെത്താന്‍ നിര്‍ദേശം; പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇവാക്വേഷന്‍ ഓര്‍ഡര്‍ റദ്ദാക്കി; ഇവിടുത്തെ അപകടനില ഒഴിവായെന്ന് അധികൃതര്‍

ബ്രിട്ടീഷ് കൊളംബിയയിലെ ഫെര്‍ണിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ചോര്‍ച്ച; ഒഴിഞ്ഞ് പോയവരോട് തിരിച്ചെത്താന്‍ നിര്‍ദേശം; പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇവാക്വേഷന്‍ ഓര്‍ഡര്‍ റദ്ദാക്കി; ഇവിടുത്തെ അപകടനില ഒഴിവായെന്ന് അധികൃതര്‍
ബ്രിട്ടീഷ് കൊളംബിയയിലെ ഫെര്‍ണിയില്‍ ഒരാഴ്ച മുമ്പെയുണ്ടായ അപകടകരമായ ഗ്യാസ് പുറന്തള്ളലിനെ തുടര്‍ന്ന് ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്ന നിരവധി പേരെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കാന്‍ തുടങ്ങി. ഫെര്‍ണി മെമ്മോറിയല്‍ അരീനയ്ക്ക് ചുറ്റുമുള്ള 55 വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഇവാക്വേഷന്‍ ഓര്‍ഡര്‍ റദ്ദാക്കിയെന്നാണ് ഇന്നലെ ഒഫീഷ്യലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അരീനയിലെ സാഹചര്യം നിലവില്‍ സുസ്ഥിരമായെന്നും അവിടെ ഇപ്പോള്‍ അമോണിയ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതായെന്ന് വിദഗ്ധര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഫയര്‍ ചീഫ് ടെഡ് റുയിറ്റര്‍ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും അവിടെ സാള്‍ട്ട്-വാട്ടര്‍ ബ്രിനെ അവിടെയുണ്ടെന്നും അത് അമോണിയയുമായി ചേര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണെന്നും വിഷമയമായ ചില വസ്തുക്കള്‍ ഇനിയും സംസ്‌കരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഗ്യാസ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഇവിടെയുള്ള 95 പേരോടായിരുന്നു ചൊവ്വാഴ്ച മാറിത്താമസിക്കാന്‍ ഉത്തരവിട്ടിരുന്നത്. ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം തുടര്‍ന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും റുയിറ്റര്‍ വ്യക്തമാക്കുന്നു. അരീനയ്ക്കടുത്ത് നിന്നും നിലവിലും നേരിയ അമോണിയയുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് തദ്ദേശവാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ അവസ്ഥ ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നും ഫയര്‍ ചീഫ് പറയുന്നു. ചൊവ്വാഴ്ച ഇവിടെയുണ്ടായ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് പേരായിരുന്നു മരിച്ചിരുന്നത്. ഈ സംഭവത്തിന് ശേഷം ദി സ്മാള്‍ റോക്കി മൗണ്ടയിന്‍ കമ്മ്യൂണിറ്റി ആറ് ദിവസത്തെ ലോക്കല്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു.

Other News in this category4malayalees Recommends