എഡ്മണ്ടനിലേക്ക് അസംസ്‌കൃത എണ്ണയുമായി എത്തിയ ട്രെയിന്‍ പാളം തെറ്റി, സ്റ്റര്‍ജിയോണ്‍ കൗണ്ടിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, പന്ത്രണ്ട് കോച്ചുകള്‍ പാളം തെറ്റി

എഡ്മണ്ടനിലേക്ക് അസംസ്‌കൃത എണ്ണയുമായി എത്തിയ ട്രെയിന്‍ പാളം തെറ്റി, സ്റ്റര്‍ജിയോണ്‍ കൗണ്ടിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, പന്ത്രണ്ട് കോച്ചുകള്‍ പാളം തെറ്റി
ടൊറന്റോ: അസംസ്‌കൃത എണ്ണയുമായി പോയ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എഡ്മണ്ടനിലെ ആള്‍ട്ട, സ്റ്റര്‍ജിയോണ്‍ കൗണ്ടിയ്ക്ക് സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. എഡ്മണ്ടന് വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് അപകടമുണ്ടായത്.

പന്ത്രണ്ട് കോച്ചുകള്‍ പാളം തെറ്റി. രണ്ട് കോച്ചുകളില്‍ നിന്ന് ഇന്ധനചോര്‍ച്ച ഉണ്ടായിട്ടുണ്ട്. മുപ്പത് മുതല്‍ അമ്പത് ലിറ്ററോളം എണ്ണ ചോര്‍ന്നു. അതേസമയം അപകടമില്ലെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ട. സ്റ്റര്‍ജിയോണ്‍ താഴ് വരയിലുളള 46 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്.

ഒഴിപ്പിച്ച കുടുംബങ്ങള്‍ക്കായി നമാവോ ഹാളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശുചീകരണ പ്രവൃത്തികള്‍ക്കായി ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവൃത്തികള്‍ക്ക് രണ്ട് ദിവസം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Other News in this category4malayalees Recommends