അമേരിക്കയുടെ അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ ഒരേ വേദിയില്‍; കൊടുങ്കാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് ധനസഹായം സംഘടിപ്പിക്കുന്നതിനുള്ള കണ്‍സേര്‍ട്ടിന് പിന്തുണയുമായി അഞ്ച് മുന്‍ സാരഥികള്‍; 31 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് കണ്‍സേര്‍ട്ട് സൂപ്പര്‍ ഹിറ്റ്

അമേരിക്കയുടെ അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ ഒരേ വേദിയില്‍; കൊടുങ്കാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് ധനസഹായം സംഘടിപ്പിക്കുന്നതിനുള്ള കണ്‍സേര്‍ട്ടിന് പിന്തുണയുമായി അഞ്ച് മുന്‍ സാരഥികള്‍;  31  ബില്യണ്‍ ഡോളര്‍ സമാഹരിച്ച് കണ്‍സേര്‍ട്ട് സൂപ്പര്‍ ഹിറ്റ്
ജീവിച്ചിരിക്കുന്ന അഞ്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒരു വേദിയില്‍ ഒരുമിച്ചെത്തിയത് കൗതുകക്കാഴ്ചയായി. രാജ്യത്ത് സമീപകാലത്ത് വീശിയടിച്ച കൊടുങ്കാറ്റിന് ഇരകളായവരെ സഹായിക്കുന്നതിന് പണം സ്വരൂപിക്കുന്നതിനായി ടെക്‌സാസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു കണ്‍സര്‍ട്ടിന്റെ വേദിയിലാണ് ഈ യജ്ഞത്തെ പിന്തുണച്ച് അവര്‍ എത്തിയിരിക്കുന്നത്. കൊടുങ്കാറ്റിന് ഇരകളായവരെ സഹായിക്കാന്‍ ഏവരും വിയോജിപ്പുകള്‍ മറന്ന് സംഘടിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും മുന്‍ പ്രസിഡന്റുമാര്‍ രാഷ്ട്രീയ വൈരം മറന്ന് ആഹ്വാനം ചെയ്തു.

2013ന് ശേഷം ഇതാദ്യമായിട്ടാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇത്തരത്തില്‍ ഒരു വേദിയില്‍ ഒരുമിക്കുന്നത്. ടെക്‌സാസ്, ഫ്‌ലോറിഡ, ലൂസിയാന, പ്യൂര്‍ട്ടോ റിക്കോ, യുഎസ് വെര്‍ജിന് ഐലന്റുകള്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് വീശിയടിച്ച കൊടുങ്കാറ്റുകളില്‍ ഇരകളായവരെ സഹായിക്കുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനാണ് ഈ കണ്‍സേര്‍ട്ട് സംഘടിപ്പിച്ചിരുന്നത്. ഗ്രാമി അവാര്‍ഡ് വിന്നറായ ലേഡി ജോര്‍ജ് കണ്‍സേര്‍ട്ടില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്.

ഇതിന് പുറമെ കണ്‍ട്രി മ്യൂസിക്ക് ബാന്‍ഡ് അലാബാമ, റോക്ക് ആന്‍ഡ് റോള്‍ ഹാള്‍, ഓഫ് ഫാമര്‍ സോള്‍ മാനായ സാം മൂറെ, ഗോസ്‌പെല്‍ ലെജന്‍ഡ് യോലന്‍ഡ ആദംസ് , ടെക്‌സാസ് സംഗീതജ്ഞന്മാരായ ലൈലെ ലോവെറ്റ്, റോബര്‍ട്ട് ഏള്‍ കീന്‍ എന്നിവരും കണ്‍സേര്‍ട്ടില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റുമാരുടെ പിന്തുണയോടെ സെപ്റ്റംബര്‍ 7ന് തുടങ്ങിയ ഈ കണ്‍സേര്‍ട്ടിലൂടെ മൊത്തം 31 മില്യണ്‍ ഡോളര്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് എച്ച്ഡബ്ല്യൂ ബുഷിന്റെ വക്താവായ ജിം മാക് ഗ്രാത്ത് വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends