സഹപാഠികളോട് വഴക്കിട്ടു ; രണ്ടാം ക്ലാസുകാരന് സസ്‌പെന്‍ഷന്‍ !

സഹപാഠികളോട് വഴക്കിട്ടു ; രണ്ടാം ക്ലാസുകാരന് സസ്‌പെന്‍ഷന്‍ !
സഹപാഠികളോട് വഴക്കിട്ടതിന്റെ പേരില്‍ രണ്ടാം ക്ലാസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.തിരുവനന്തപുരം ബാലരാമപുരത്തെ സ്വകാര്യ സ്‌കൂളിലാണ് ചെറിയ വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.

എന്നാല്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.സ്‌കൂളിലെ രക്ഷകര്‍തൃ യോഗം ചേര്‍ന്നാണ് നടപടി എടുത്തതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.കുട്ടിയെ രണ്ടുദിവസത്തേക്ക് സ്‌കൂളിലേക്ക് അയക്കണ്ടെന്നാണ് പറഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കി.

കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്‌കൂളില്‍ വിടണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തു എന്ന് നോട്ടീസ് നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.ഈ തര്‍ക്കത്തില്‍ എത്തിയപ്പോഴാണഅ നോട്ടീസ് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Other News in this category4malayalees Recommends