ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല സര്‍ഗോത്സവം 'യൂത്ത്‌ഫെസ്റ്റ്2017' 27.10.2017 വെള്ളിയാഴ്ച്ച

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല സര്‍ഗോത്സവം 'യൂത്ത്‌ഫെസ്റ്റ്2017' 27.10.2017 വെള്ളിയാഴ്ച്ച
ഷാര്‍ജ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല സര്‍ഗോത്സവം 'യൂത്ത്‌ഫെസ്റ്റ്2017' 27.10.2017 വെള്ളിയാഴ്ച്ച അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് വിവിധ വേദികളില്‍ രാവിലെ 10 മണിമുതല്‍ അരങ്ങേറുന്നു. യു.എ.ഇ യിലെ 8 ഒ.സി.വൈ.എം യൂണിറ്റുകളില്‍ നിന്നായി 120ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.

ഗാനം, സമൂഹഗാനം, പ്രസംഗം, കവിതാപാരായണം, മോണോആക്ട്, കഥാപ്രസംഗം, പ്രശ്ചഹ്നവേഷം, ഉപന്യാസരചന, ചിത്രരചന, പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ മൂന്ന്‌ വേദികളിലായിട്ടാണ് മത്സരങ്ങള്‍. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് സംഘാടകര്‍ അറിയിച്ചു.
Other News in this category4malayalees Recommends