കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി രക്തം വാര്‍ന്നു മരിച്ചു ; മാനഹാനി ഭയന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് മരണത്തിലെത്തിച്ചു

കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി രക്തം വാര്‍ന്നു മരിച്ചു ; മാനഹാനി ഭയന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് മരണത്തിലെത്തിച്ചു
പഞ്ചാബിലെ ഹസിക ഗ്രാമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ 17 കാരി പെണ്‍കുട്ടി രക്തം വാര്‍ന്നു മരിച്ചു.വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ഒക്ടോബര്‍ 25 ന് മൂന്നുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്.ക്രൂര പീഡനത്തിന് ഇരയായിട്ടും മാനഹാനി ഭയന്ന് വീട്ടുകാര്‍ പുറത്തുപറയാന്‍ തയ്യാറായില്ല.വീട്ടില്‍ വച്ചു തന്നെ പെണ്‍കുട്ടിയെ പരിചരിക്കുകയായിരുന്നു.അനിയന്ത്രിതമായ രക്തസ്രാവം മൂലം മരണം സംഭവിച്ചു.

ജലാലാബാദിലെ സര്‍ക്കാര്‍ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.സ്‌കൂളിലേക്ക് വരുന്ന വഴി മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.ബന്ധുക്കള്‍ കണ്ടതോടെ വീട്ടിലെത്തിച്ചെങ്കിലും നാണക്കേട് പേടിച്ച് പരാതി നല്‍കിയില്ല.

സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.പ്രായപൂര്‍ത്തിയാകാത്ത യുവാവും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒരാളാണെന്നാണ് റിപ്പോര്‍ട്ട് .

Other News in this category



4malayalees Recommends