സ്റ്റാറ്റന്‍ഐലന്റില്‍ പരുമല തിരുമേനിയുടെ ദു:ഖറോനോ തിരുനാള്‍ വെള്ളി, ശനി ദിവസങ്ങളില്‍

സ്റ്റാറ്റന്‍ഐലന്റില്‍ പരുമല തിരുമേനിയുടെ ദു:ഖറോനോ തിരുനാള്‍ വെള്ളി, ശനി ദിവസങ്ങളില്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ പരുമല തിരുമേനിയുടെ 115മത് ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ 42മത് വാര്‍ഷികവും സംയുക്തമായി നവംബര്‍ 3,4 തീയതികളിലായി (വെള്ളി, ശനി) ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. ഇടവക വികാരി റവ.ഫാ. ജോയി ജോണ്‍, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി പെരുന്നാള്‍ ഏറ്റവും മഹനീയമാക്കുവാന്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇടവകാംഗങ്ങള്‍ എല്ലാവരും സംയുക്തമായാണ് ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്.


വെള്ളിയാഴ്ച വൈകുന്നേരം 6.15നു ദേവാലയത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ സ്വീകരിച്ചാനയിക്കും. ലുത്തിനിയയ്ക്കുശേഷം സന്ധ്യാപ്രാര്‍ത്ഥന നടക്കും. തുടര്‍ന്നു പ്രസിദ്ധ സുവിശേഷ പ്രാസംഗീകനായ റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ (ന്യൂജേഴ്‌സി) വചനശുശ്രൂഷ നിര്‍വഹിക്കുന്നതാണ്.


ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും ഉണ്ടായിരിക്കുന്നതാണ്. ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, വിഭവസമൃദ്ധമായ സദ്യ എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. ട്രൈസ്റ്റേറ്റ് ഏരിയയിലെ ഒട്ടനവധി വൈദീകശ്രേഷ്ഠരും വിശ്വാസി സമൂഹവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്നതാണ്.


അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധന്റെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി) 917 514 0549, ബെന്നി ചാക്കോ (ട്രഷറര്‍) 347 265 8988, ജോയി നടുക്കുടി (ജോയിന്റ് സെക്രട്ടറി), ജിന്‍സ് ആലുംമൂട്ടില്‍ (ജോയിന്റ് ട്രഷറര്‍), അലക്‌സ് വലിയവീടന്‍സ്, ചാക്കോ പൗലോസ്, ജോസ് ഏബ്രഹാം.

ഇടവകയ്ക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends