ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടി നാട്ടിലേക്ക് കടന്ന യുവാവിനെ എംബസിയുടെ സഹായത്തോടെ ജര്‍മന്‍ കമ്പനി പിടികൂടി

ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടി നാട്ടിലേക്ക് കടന്ന യുവാവിനെ എംബസിയുടെ സഹായത്തോടെ ജര്‍മന്‍ കമ്പനി പിടികൂടി
ദുബായ്: ജോലി ചെയ്തിരുന്ന ജര്‍മന്‍ കമ്പനിയില്‍ നിന്ന് കോടികള്‍ അപഹരിച്ച് മുങ്ങിയ യുവാവിനെ അടിമാലിയില്‍ വച്ച് പോലീസ് പിടികൂടി. ഇയാള്‍ സ്വയം കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്.

കുരിശുപാറ ചെറുവാഴത്തോട്ടം ജയപ്രസാദ്(36) ആണ് പിടിയിലായത്. ദുബായിലെ കമ്പനിയില്‍ നിന്ന് 3.25 കോടി രൂപ അപഹരിച്ചെന്നാണ് ആരോപണം. ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡിലീസ്റ്റില്‍ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായിരുന്നു ജയപ്രസാദ്. 2015 ജനുവരി മുതല്‍ 2016 ഒക്ടോബര്‍ വരെ കണക്കില്‍ കൃത്രിമത്വം കാണിച്ച് മുന്നേകാല്‍ കോടി രൂപ അപഹരിക്കുകയായിരുന്നു എന്നാണ് പരാതി.

വിവാഹശേഷം ദുബായില്‍ സ്വന്തമായി വസ്ത്ര വ്യാപാര സ്ഥാപനം തുടങ്ങി. മുന്തിയ കാറും വാങ്ങി ആഡംബര ജീവിതം നയിക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനി അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ കണക്കുകള്‍ പരിശോധിച്ചു. ഇതോടെ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.

കമ്പനി മാനേജര്‍ സന്തോഷ് കുറുപ്പ് ഏറണാകുളം റേഞ്ച് ഐജിയ്ക്ക് പരാതി നല്‍കിയതോടെ ജയപ്രസാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സിഐ ഓഫീസില്‍ ഇയാളെത്തിയത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Other News in this category4malayalees Recommends