രണ്ട് മക്കളുടെ മുന്നില്‍ വച്ച് 33 കാരനായ യുവാവ് ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു

രണ്ട് മക്കളുടെ മുന്നില്‍ വച്ച് 33 കാരനായ യുവാവ് ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു
രണ്ടു മക്കളുടെ മുന്നില്‍ വച്ച് 33 കാരനായ യുവാവ് ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റില്‍ .ഡല്‍ഹിയിലെ അമര്‍വിഹാറിലാണ് സംഭവം.പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍.കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വന്നപ്പോഴാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.ഒറ്റമുറി മാത്രമുള്ള വീട്ടില്‍ നാലു വയസ്സുള്ള മകന്റേയും രണ്ടു വയസ്സുള്ള മകളുടേയും മുന്നില്‍ വച്ചായിരുന്നു അക്രമം.തിരിച്ചു വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് രക്തസ്രാവം കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ലൈംഗീക അതിക്രമം നടന്നതായി മനസിലായത്.ആര്‍ട്ടിക്കിള്‍ 6 ഉള്‍പ്പെടുത്തിയാണ് പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജീവപര്യന്തം വരെ തടവു കിട്ടാവുന്ന വകുപ്പാണിത്.

ഡല്‍ഹിയില്‍ ലൈംഗീക കുറ്റകൃത്യങ്ങളുടെ എണ്ണം ഏറുകയാണ് .





Other News in this category



4malayalees Recommends