യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ പറത്തിയാല്‍ 20000 ദിര്‍ഹം പിഴ,

യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ പറത്തിയാല്‍ 20000 ദിര്‍ഹം പിഴ,
ദുബായ്: രജിസ്റ്റര്‍ ചെയ്യാതെ വാണിജ്യാവശ്യങ്ങള്‍ക്ക് ഡ്രോണ്‍ പറത്തിയാല്‍ രണ്ടായിരം ദിര്‍ഹം മുതല്‍ 20000 ദിര്‍ഹം വരെ പിഴ ലഭിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അംഗീകാരത്തോടെ വ്യോമയാന മേഖലയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമനുസരിച്ചാണിത്.

വിനോദപരിപാടികള്‍ക്ക് അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ ആയിരം മുതല്‍ ഇരുപതിനായിരം ദിര്‍ഹം വരെ പിഴ ലഭിക്കും. പരിപാടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ അധികൃതരുടെ സമ്മതവും വേണം. ഇല്ലെങ്കില്‍ പതിനായിരം ദിര്‍ഹം പിഴ നല്‍കണം. വ്യോമയാന രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ലൈസന്‍സ് നിര്‍ബന്ധമാക്കി. ഓരോവര്‍ഷവും ഈ ലൈസന്‍സ് പുതുക്കണം.

കരിമരുന്ന് പ്രയോഗം, ലേസര്‍ പ്രദര്‍ശനം, ഏരിയല്‍ ഫോട്ടോഗ്രാഫി തുടങ്ങിയവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. സമ്മതമില്ലാതെ എയര്‍ഷോ നടത്തിയാല്‍ മുപ്പതിനായിരം ദിര്‍ഹവും വ്യോമഗതാഗതം തടസപ്പെടുത്തിയാല്‍ പതിനായിരം മുതല്‍ മുപ്പതിനായിരം ദിര്‍ഹം വരെയും പിഴ ലഭിക്കും.
Other News in this category4malayalees Recommends