കരുണ കാന്‍സര്‍ അവബോധന ടാലന്റ് ഷോ നടത്തി

കരുണ കാന്‍സര്‍ അവബോധന ടാലന്റ് ഷോ നടത്തി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 'കരുണ' ചാരിറ്റി ടാലന്റ് ഷോ ഒക്‌ടോബര്‍ 28നു വികാരി ഫാ. എം.കെ. കുര്യാക്കോസ്, സഹ വികാരി ഫാ. സുജിത് തോമസ് എന്നിവരുടെ അധ്യക്ഷതയില്‍ നടത്തി.


ഉമ്മന്‍ കാപ്പിലിന്റെ ആമുഖ പ്രസംഗത്തോടെ കലാസന്ധ്യയ്ക്ക് തുടക്കംകുറിച്ചു. സമൂഹത്തിലെ വിവിധ സംസ്‌കാരങ്ങള്‍, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇതില്‍ നിന്നും സമാഹരിച്ച തുക തിരുവനന്തപുരം ആര്‍.സി.സിക്ക് സമീപമുള്ള പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ ആശ്രയമായ നന്മവീടിനും, ഫിലാഡല്‍ഫിയ സെന്റ് ക്രിസ്റ്റഫര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കും നല്‍കുന്നതാണ്. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്നി ചെറിയാന്‍ നന്ദി രേഖപ്പെടുത്തി.


Other News in this category4malayalees Recommends