ടൊറന്റോയില്‍ അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,70,000 കുടിയേറ്റക്കാര്‍ക്ക് അവസരം...!! 2016ല്‍ കാനഡയിലെത്തിയവരില്‍ 17 ശതമാനവും ടൊറന്റോയില്‍; 2018ല്‍ അരലക്ഷം കുടിയേറ്റക്കാരെ ടൊറന്റോ സ്വീകരിക്കും; ഇതിന് നഗരത്തിന് കെല്‍പുണ്ടോയെന്ന ചോദ്യം ശക്തം

ടൊറന്റോയില്‍ അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,70,000 കുടിയേറ്റക്കാര്‍ക്ക് അവസരം...!! 2016ല്‍ കാനഡയിലെത്തിയവരില്‍ 17 ശതമാനവും ടൊറന്റോയില്‍; 2018ല്‍ അരലക്ഷം കുടിയേറ്റക്കാരെ ടൊറന്റോ സ്വീകരിക്കും; ഇതിന് നഗരത്തിന് കെല്‍പുണ്ടോയെന്ന ചോദ്യം ശക്തം

അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ടൊറന്റോ ഏതാണ്ട് 1,70,000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കാനഡയിലേക്ക് അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 10 ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് കടന്ന് വരുന്നതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കൂട്ടത്തില്‍ പതിനായിരക്കണക്കിന് പേര്‍ക്കായിരിക്കും ടൊറന്റൊയിലെത്താന്‍ സാധിക്കുന്നത്. 2016ലെ കണക്കുകള്‍ പ്രകാരം ആ വര്‍ഷം കാനഡയിലെത്തിയ കുടിയേറ്റക്കാരില്‍ 17 ശതമാനവും ടൊറന്റോയിലാണെത്തിയിരിക്കുന്നത്.

ഈ പ്രവണത തുടര്‍ന്ന്ാല്‍ 2028ല്‍ ടൊറന്റോയ്ക്ക് അരലക്ഷത്തിലധികം കുടിയേറ്റക്കാരെ വരവേല്‍ക്കാന്‍ സാധിക്കും. തുടര്‍ന്ന് അടുത്തുള്ള മുന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,70,000കുടിയേറ്റക്കാരെയും സ്വീകരിക്കാനാവും. നവംബര്‍ ഒന്നിന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയൊരു പദ്ധതി ടൊറന്റോയെ ലക്ഷ്യമിടുന്ന കുടിയേറ്റക്കാര്‍ക്ക് നിറഞ്ഞ പ്രതീക്ഷയാണേകുന്നത്. ഈ അടുത്ത കാലത്ത് ഉണ്ടായ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ പദ്ധതിയാണ് ഇമിഗ്രന്റ് മിനിസ്റ്ററായ അഹമ്മദ് ഹുസൈന്‍ നടത്തിയിരിക്കുന്നത്. അതായത് ഈ വര്‍ഷം മൂന്ന് ലക്ഷം കുടിയേറ്റക്കാരാണ് കാനഡയിലേക്ക് വന്നതെങ്കില്‍ അടുത്ത വര്‍ഷം അത് 3,10,000 ആക്കുമെന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

തുടര്‍ന്ന് 2019ല്‍ അത് 3,30,000 ആയും 2020ല്‍ അത് 3,40,000 ആയും വര്‍ധിപ്പിക്കുന്നതായിരിക്കും. ഇതില്‍ നല്ലൊരു ഭാഗം കുടിയേറ്റക്കാര്‍ക്കും ടൊറന്റോയിലേക്ക് എത്താന്‍ സാധിക്കുമെന്നറിയുമ്പോഴാണ് വരും വര്‍ഷങ്ങളില്‍ ഈ നഗരം കുടിയേറ്റക്കാര്‍ക്ക് വച്ച് നീട്ടുന്ന സാധ്യതയുടെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ നഗരം ഇത്രയും പുതിയ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങിയോ എന്ന ചോദ്യം പലരും ചോദിക്കുന്നുമുണ്ട്.

നിലവില്‍ കാനഡയിലലേക്കുള്ള കുടിയേറ്റം വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ത്വരിതപ്പെടുത്താനുള്ള പുതിയ നയവുമായി ലിബറല്‍ ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടൊറന്റോ ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകളാണ് ഈ ചോദ്യം ഉന്നയിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. അതായത് വര്‍ധിച്ച തോതിലെത്താനൊരുങ്ങുന്ന എക്കണോമിക് മൈഗ്രന്റുകളെയും ഫാമിലി റീ യൂണിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ എത്തുന്നവരെയും, അഭയാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഇവിടെയുണ്ടോ എന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ ചോദിക്കുന്നത്. ഈ നഗരത്തില്‍ സ്ഥിരമായ ജോലിയും താമസസൗകര്യവും കണ്ടെത്താന്‍ ഇപ്പോള്‍ തന്നെ കുടിയേറ്റക്കാര്‍ പാടുപെടുന്നുവെന്നും അവര്‍ മുന്നറിയിപ്പേകുന്നു.


Other News in this category4malayalees Recommends