എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ഷിക്കാഗോ: കേരളത്തില്‍ വേരുകളുള്ള ഷിക്കാഗോയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷങ്ങളുടെ തിരശീല ഉയരും. പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും ആഘോഷപരിപാടികള്‍ അരങ്ങേറുക. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് ബീഷപ്പ് ടൈറ്റസ് യല്‍ദോ തിരുമേനി ഉദ്ഘാടനം നിര്‍വഹിക്കും.


ലോക പ്രാര്‍ത്ഥനാദിനം, കണ്‍വെന്‍ഷന്‍, യൂത്ത് റിട്രീറ്റ്, കുടുംബ സംഗമം, വോളിബോള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, സണ്‍ഡേ സ്‌കൂള്‍ കലാമേള എന്നിങ്ങനെ പ്രവര്‍ത്തനഭരിതമായ ഒരു വര്‍ഷത്തിന്റെ അവസാനത്തെ പ്രോഗ്രാമാണ് ഈ പരിപാടി. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ഭാരവാഹികളായി റവ. ഏബ്രഹാം സ്‌കറിയ (പ്രസിഡന്റ്), റവ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കത്തിനായി റവ.ഡോ. ശാലോമോന്‍, പ്രേംജിത്ത് വില്യം എന്നിവര്‍ നയിക്കുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.


ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കല്‍ക്കൂടി ലോകത്തോട് വിളിച്ചോതുവാനുള്ള ഈ സന്ദര്‍ഭത്തില്‍ ഒരുമിച്ചു കൂടുവാന്‍ ഷിക്കാഗോയിലെ മലയാളി സമൂഹത്തെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്ഷണിക്കുകയും എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ശാലോമോന്‍ (630 802 2766), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 561 8402), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), പ്രേംജിത്ത് വില്യം (847 962 1893).

Other News in this category4malayalees Recommends