കാനഡക്കാര്‍ക്കിനി ഗര്‍ഭം ഒമ്പത് ആഴ്ച വരെയായാലും മിഫെഗിമിസോയ്ക്ക് ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്താം; മിഫെഗിമിസോയ്ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഹെല്‍ത്ത് കാനഡ;പ്രിസ്‌ക്രൈബ് ചെയ്യാനും ഡിസ്‌പെന്‍സ് ചെയ്യാനും ഫാര്‍മസിസ്റ്റിനാകും

കാനഡക്കാര്‍ക്കിനി ഗര്‍ഭം ഒമ്പത് ആഴ്ച വരെയായാലും  മിഫെഗിമിസോയ്ക്ക് ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്താം; മിഫെഗിമിസോയ്ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഹെല്‍ത്ത് കാനഡ;പ്രിസ്‌ക്രൈബ് ചെയ്യാനും ഡിസ്‌പെന്‍സ് ചെയ്യാനും ഫാര്‍മസിസ്റ്റിനാകും
അബോര്‍ഷന്‍ പില്‍ ആയ മിഫെഗിമിസോയ്ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഹെല്‍ത്ത് കാനഡ തീരുമാനിച്ചു. ഗര്‍ഭിണികള്‍ ഈ ഗുളിക വാങ്ങി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതായി ഇന്നലെയാണ് ഹെല്‍ത്ത് കാനഡ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഒമ്പത് ആഴ്ചയായ ഗര്‍ഭം ഇല്ലാതാക്കാന്‍ പോലും ഈ ഗുളിക വാങ്ങി ഉപയോഗിക്കാമെന്നാണ് പുതിയ നിയമം. എന്നാല്‍ ഇതിന് മുമ്പ് ഏഴാഴ്ച വരെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ മാത്രമേ ഇതിലൂടെ അനുവദിച്ചിരുന്നുള്ളൂ.

ആര്‍യു-486 എന്നുമറിയപ്പെടുന്ന ഈ ഗുളിക ഇതിന് മുമ്പ് ആരാണ് പ്രിസ്‌ക്രൈബ് ചെയ്യുകയെന്നും ഡിസ്‌പെന്‍സ് ചെയ്യുകയെന്നുമുള്ള കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇതിന് ഫാര്‍മസിസ്റ്റിനോ അല്ലെങ്കില്‍ ഹെല്‍ത്ത് പ്രഫഷണലിനോ അധികാരമുണ്ടായിരിക്കും. മിഫെഗിമിസോയ്ക്ക് എന്നത് മിഫെപ്രിസ്റ്റോണ്‍, മിസോപ്രോസ്‌റ്റോള്‍ എന്നിങ്ങനെയുള്ള രണ്ട് മരുന്നുകളുടെ സങ്കലനമാണ്. ഇവ ഗര്‍ഭം ഇല്ലാതാക്കുന്നതിന് ഉപയോഗിക്കുന്നവയാണ്.

ഹെല്‍ത്ത് കാനഡയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് കൊണ്ട് ആക്ഷന്‍ കാനഡ ഫോര്‍ സെക്ഷ്വല്‍ ഹെല്‍ത്ത് ആന്‍ഡ് റൈറ്റ്‌സ് രംഗത്തെത്തിയിട്ടുണ്ട്. കാനഡയില്‍ അബോര്‍ഷന് കൂടുതല്‍ സാധ്യതകള്‍ ഒരുക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി സംഘടനകളില്‍ ഒന്നാണിത്. 60 ഓളം രാജ്യങ്ങളില്‍ ഈ പില്‍ സുരക്ഷിതമായ അബോര്‍ഷനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നുവെന്നും എന്നാല്‍ കാനഡയില്‍ ഇതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നത് അനുയോജ്യമല്ലെന്നും അതിനാല്‍ ഇപ്പോള്‍ ഈ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയത് തികച്ചും ഉചിതമായ സമയത്താണെന്നും ആക്ഷന്‍ കാനഡയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സന്ദീപ് പ്രസാദ് പ്രതികരിച്ചു.

Other News in this category4malayalees Recommends