കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ വാര്‍ഷിക ധ്യാനം നവംബര്‍ 10 മുതല്‍ 12 വരെ

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ വാര്‍ഷിക ധ്യാനം നവംബര്‍ 10 മുതല്‍ 12 വരെ
കൊളംബസ്: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10,11,12 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. അനുഗ്രഹീത വചന പ്രഘോഷകനും തൃശൂര്‍ ജെറുസലേം റിട്രീറ്റ് സെന്ററിലെ ധ്യാനഗുരുവുമായ ഫാ. ജോ പാച്ചേരില്‍ ആണ് ധ്യാനം നയിക്കുന്നത്.


നവംബര്‍ 10ന് വൈകിട്ട് 6.30 മുതല്‍ 9.30 വരേയും, 11, 12 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കൊളംബസ് ഡൗണ്‍ ടൗണിലുള്ള സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വച്ചായിരിക്കും ധ്യാന ശുശ്രൂഷകള്‍ നടക്കുക. ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ ധ്യാനശുശ്രൂഷയില്‍ മിഷന്‍ സമൂഹത്തോടൊപ്പം സാധിക്കുന്ന എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ദേവസ്യ കാനാട്ട്, ട്രസ്റ്റിമാര്‍ എന്നിവര്‍ അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ മനോജ് ആന്റണി (614 956 9116), ജോസഫ് സെബാസ്റ്റ്യന്‍ (937 561 3877) എന്നിവരുമായി ബന്ധപ്പെടുക.

Other News in this category4malayalees Recommends