എക്യൂമെനിക്കല്‍ സംഗമവും താങ്ക്‌സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19ന് ബോസ്റ്റണില്‍

എക്യൂമെനിക്കല്‍ സംഗമവും താങ്ക്‌സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19ന് ബോസ്റ്റണില്‍
ബോസ്റ്റണ്‍: ബോസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ന്യൂഇംഗ്ലണ്ടിന്റെ ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൂട്ടായ്മയും, താങ്ക്‌സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19ന് ഞായറാഴ്ച 2.30നു നടത്തപ്പെടുന്നു. ഹഡ്‌സണിലുള്ള കാര്‍മ്മല്‍ മാര്‍ത്തോമാ ഇടവകയാണ് ഈവര്‍ഷത്തെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.


സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ടോണി സേവ്യര്‍ പുല്ലൂക്കാട്ട് മുഖ്യ സന്ദേശം നല്‍കും. വിവിധ വിഷയങ്ങളെ ആധാരമാക്കി ഓരോ ഇടവകയും നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും വിവിധ ഗായകസംഘങ്ങളുടെ ഗാനങ്ങളും ഈവര്‍ഷത്തെ പ്രത്യേകതകളാണ്.


പരിപാടികളുടെ വിജയത്തിനായി കാര്‍മ്മല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. മനോജ് ഇടിക്കുള പ്രസിഡന്റും, ജിജി വര്‍ഗീസ് സെക്രട്ടറിയുമായുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മനോജ് ഇടിക്കുള (978 618 7284), ജിജി വര്‍ഗീസ് (508 202 5030).

Other News in this category4malayalees Recommends