കാനഡയിലെ രണ്ട് യൂറേനിയം പ്ലാന്റുകള്‍ അടച്ചു, 845 പേര്‍ക്ക് തൊഴില്‍ നഷ്ടം, ക്യാമെകോ കമ്പനിയാണ് താത്ക്കാലികമായി സസാക്ച്യുവാനിലെ രണ്ട് പ്ലാന്റുകള്‍ അടച്ചത്

കാനഡയിലെ രണ്ട് യൂറേനിയം പ്ലാന്റുകള്‍ അടച്ചു, 845 പേര്‍ക്ക് തൊഴില്‍ നഷ്ടം, ക്യാമെകോ കമ്പനിയാണ് താത്ക്കാലികമായി സസാക്ച്യുവാനിലെ രണ്ട് പ്ലാന്റുകള്‍ അടച്ചത്
ടൊറന്റോ: സസാക്ച്യുവാനിലെ രണ്ട് യുറേനിയം സൈറ്റുകള്‍ താത്ക്കാലികമായി അടച്ച് പൂട്ടാന്‍ ക്യാമെകോ കമ്പനി തീരുമാനിച്ചു. ഇത് ഒരു കൊല്ലത്തോളം 845 പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തും.

താത്ക്കാലികമാണെങ്കിലും വളരെ ദൗര്‍ഭാഗ്യകരമായ ഒരു തീരുമാനമാണ് കമ്പനി കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ആഘാതം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യൂറേനിയം ഉത്പന്നങ്ങളുടെ വിലയിടിവാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. മക് ആര്‍തര്‍ റിവര്‍ മൈനിങ് യൂണിറ്റും കീ ലേക്കിലെ ഖനന പ്രവര്‍ത്തനങ്ങളുമാണ് നിര്‍ത്തി വച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ കൂട്ടി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവരെ തങ്ങള്‍ക്ക് വേണമെന്നും തൊഴില്‍ പുനരാരംഭിക്കും വരെ ഇവര്‍ എങ്ങും പോകേണ്ടി വരില്ലെന്നും കമ്പനി പറഞ്ഞു. കേവലം പത്ത് മാസത്തെ പ്രശ്‌നമേ ഉണ്ടാകൂവെന്നാണ് കമ്പനിയുടെ വിശദീകരണം.
Other News in this category4malayalees Recommends