കനേഡിയന്‍ ഗവണ്‍മെന്റ് 22,000 ഫേസ്ബുക്ക്, ട്വിറ്റര്‍ യൂസര്‍മാരെ ബ്ലോക്ക് ചെയ്തു;വിവിധ ഗവണ്‍മെന്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും 1500 പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു; കാനഡ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ വ്യാപ്തി കണ്ട് ഞെട്ടി ലോകം

കനേഡിയന്‍ ഗവണ്‍മെന്റ് 22,000 ഫേസ്ബുക്ക്, ട്വിറ്റര്‍ യൂസര്‍മാരെ ബ്ലോക്ക് ചെയ്തു;വിവിധ ഗവണ്‍മെന്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും 1500 പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു; കാനഡ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ വ്യാപ്തി കണ്ട് ഞെട്ടി ലോകം
കനേഡിയന്‍ ഗവണ്‍മെന്റിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ 22,000 ഫേസ്ബുക്ക്, ട്വിറ്റര്‍ യൂസര്‍മാരെ ബ്ലോക്ക് ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്ലോക്ക് ചെയ്ത 20,000ത്തിന് അടുത്ത അക്കൗണ്ടുകളെ ഗ്ലോബല്‍ അഫയേര്‍സ് കാനഡ കണക്ക് കൂട്ടിയിട്ടുമുണ്ട്. വിവിധ ഗവണ്‍മെന്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും 1500 പോസ്റ്റുകള്‍ 2016 ജനുവരി മുതല്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഔദ്യോഗിക മെസേജുകളും വായനക്കാരില്‍ നിന്നുമുള്‌ല കമന്റുകളും ഉള്‍പ്പെടുന്നുണ്ട്.

ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളും ഡിലീറ്റ് ചെയ്ത പോസ്റ്റുകളും ഇതിലും എത്രയോ അധികം വരുമെങ്കിലും തങ്ങള്‍ ഇതിന്റെ കണക്ക് സൂക്ഷിക്കാറില്ലെന്നാണ് നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇത് സംബന്ധിച്ച പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ ഉത്തരമേകിയിരിക്കുന്നത്. ഈ നീക്കം ബാധിച്ചവരില്‍ എത്ര കാനഡക്കാര്‍ ഉണ്ടെന്നതും അവ്യക്തമാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്യൂഡ്യൂവിന്റെ സര്‍ക്കാര്‍ വരുന്നതിന് മുമ്പ് എത്ര മാത്രം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്നോ യൂസര്‍മാരെ ബ്ലോക്ക് ചെയ്തുവെന്നോ കൃത്യമായി അറിയില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയ ലോകത്തെ കാനഡ എത്രമാത്രം നിയന്ത്രിക്കുന്നുവെന്ന ചിത്രമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2016 ജനുവരി ഒന്ന് മുതല്‍ 2017 സെപ്റ്റംബര്‍ 18 വരെയുള്ള കാലത്ത് വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ദി കനേഡിയന്‍ ന്യൂക്ലിയര്‍ സേഫ്റ്റി കമ്മീഷന്‍ രണ്ട് പോസ്റ്റുകള്‍ ഇക്കാലത്തിനിടെ ഡിലീറ്റ് ചെയ്തിരുന്നു. ഇതിനിടെ ട്രഷറി ബോര്‍ഡ് പോസ്റ്റുകള്‍ ഡിലീറ്റ്‌ചെയ്തിരുന്നു. ദി കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി ഒരു കമന്റ് അതിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും ഇക്കാലത്ത് ഡിലീറ്റ് ചെയ്തിരുന്നു.

Other News in this category4malayalees Recommends