എമിറേറ്റ്‌സ് വിമാനം വലിച്ച് നീക്കി, റെക്കോര്‍ഡിട്ട് ദുബായ് പൊലീസ്, 30 ദിവസത്തെ ഫിറ്റ്‌നെസ് ചലഞ്ചിന്റെ ഭാഗമായി ആയിരുന്നു പരിപാടി, ദുബായ് പൊലീസ് തകര്‍ത്തത് ഹോങ്കോങ്ക് പൊലീസ് സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡ്

എമിറേറ്റ്‌സ് വിമാനം വലിച്ച് നീക്കി, റെക്കോര്‍ഡിട്ട് ദുബായ് പൊലീസ്, 30 ദിവസത്തെ ഫിറ്റ്‌നെസ് ചലഞ്ചിന്റെ ഭാഗമായി ആയിരുന്നു പരിപാടി, ദുബായ് പൊലീസ്  തകര്‍ത്തത് ഹോങ്കോങ്ക് പൊലീസ് സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡ്
ദുബായ്: 302.68 ടണ്‍ ഭാരമുള്ള എമിറേറ്റ്‌സ് വിമാനം വലിച്ച് നീക്കി ദുബായ് പൊലീസ് . ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് പൊലീസ് കരുത്ത് പരീക്ഷിച്ചത്.

ഇതോടെ ഹോങ്കോങ് പൊലീസ് സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡാണ് ദുബായ് പൊലീസ് തകര്‍ത്തത്. എയര്‍ബസ് എ380 വിമാനം 100 മീറ്ററാണ് ദുബായ് പൊലീസിലെ 56 കരുത്തര്‍ വലിച്ച് നീക്കിയത്.


218.56 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചു നീക്കിയതായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖാലിഫ അല്‍ മാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ഹുദ കസബില്‍ നിന്ന് പുതിയ റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി.

പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സഹായിച്ചവരെ മേജര്‍ ജനറല്‍ അല്‍മാരി അഭിനന്ദിച്ചു. യുഎഇയുടെ സാംസ്‌കാരികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ പ്രാധാന്യം നല്‍കുന്ന 30 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ച് പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. പൊതുജനങ്ങളുടെ മനസില്‍ എപ്പോഴും പുതിയ നേട്ടം ഉണ്ടാകുമെന്നും അതിനൊപ്പം ഫിറ്റ്‌നസ് ചലഞ്ചും ഉണ്ടാകുമെന്നും മേജര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്ക് ദുബായ് പൊലീസിന്റെ മുഴുവന്‍ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറ!ഞ്ഞു.
Other News in this category



4malayalees Recommends