കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജപ്പാന്‍, മെക്‌സിക്കോ, തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി, ട്രാന്‍സ് പസഫിക് വാണിജ്യ പങ്കാളിത്ത ചര്‍ച്ചകളാണ് നടന്നത്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജപ്പാന്‍, മെക്‌സിക്കോ, തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി, ട്രാന്‍സ് പസഫിക് വാണിജ്യ പങ്കാളിത്ത ചര്‍ച്ചകളാണ് നടന്നത്
ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജപ്പാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സ് പസഫിക് പങ്കാളിത്ത വ്യവസായകരാറില്‍ മേല്‍ക്കോയ്മ കയ്യാളുന്ന രാജ്യങ്ങളാണിവ.

വിയറ്റ്‌നാമില്‍ നടന്ന അപെക് ഉച്ചകോടിയുടെ ഭാഗമായാണ് മൂന്ന് രാഷ്ട്രത്തലവന്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സാമ്പത്തി ഫോറത്തിനിടെ ട്രൂഡോ കൂടിക്കാഴ്ച നടത്തിയപ്പോള്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും രാജ്യാന്തര വാണിജ്യമന്ത്രി ഫ്രാന്‍കോയിസ് ഫിലിപ്പെ ചാമ്പഗനും സന്നിഹിതരായിരുന്നു. ഇനിയും കൂടുതല്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

ഈ രാജ്യങ്ങള്‍ തമ്മില്‍ ചില താത്വിക ധാരണകളായെന്ന് ജപ്പാനില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അന്തിമ ധാരണയായിട്ടില്ലെന്ന് വിയറ്റ്‌നാം വാണിജ്യമന്ത്രി ട്രാന്‍ തുവാന്‍ അന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

ഏഷ്യ പസഫിക് മേഖലയില്‍ ചൈന ആര്‍ജിക്കുന്ന മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ഉടനടി ഒരുകരാറുണ്ടാകണമെന്നാണ് ജപ്പാന്റെ താത്പര്യം. ചൈനയും അമേരിക്കയും തമ്മിലുളള സൗഹൃദം പുതിയ തലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ഇത് അത്യാന്താപേക്ഷിതമാണെന്നും ഇവര്‍ കരുതുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് കമ്യൂണിസ്റ്റ് ചൈന സന്ദര്‍ശിച്ചത്.

മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ റിക് പെനാ നിയെറ്റോയുമായി ട്രൂഡോ നടത്തിയ ചര്‍ച്ച നാഫ്ത കരാറിനെ സംബന്ധിച്ചായിരുന്നു. ടിപിപിയിലെ ഇവരുടെ നിലപാട് സംബന്ധിച്ചും ചര്‍ച്ച നടന്നതായാണ് സൂചന. കരാറില്‍ നിന്ന് ജനുവരിയില്‍ അമേരിക്ക പിന്‍മാറിയ ശേഷം കരാര്‍ ഏതാണ്ട് മൃതാവസ്ഥയിലാണ്.
Other News in this category4malayalees Recommends